advertisement

കിളിമാനൂരിൻ്റെ പുണ്യമായി തുരുത്യമൺ ആയിരവില്ലി ക്ഷേത്രം; നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവസങ്കേതം

Last Updated:

തിരുവനന്തപുരം കിളിമാനൂർ പൊരുന്തമണ്ണിനടുത്തുള്ള തുരുത്യമൺ ശ്രീ ആയിരവില്ലി കിരാതമൂർത്തി ക്ഷേത്രത്തിൻ്റെ ചരിത്രവും സവിശേഷതകളും.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പൊരുന്തമണ്ണിനടുത്തുള്ള തുരുത്യമൺ ദേശത്തിൻ്റെ നാഥനായി വാണരുളുന്ന തുരുത്യമൺ ശ്രീ ആയിരവില്ലി കിരാതമൂർത്തി ക്ഷേത്രം. അർജുനന് പാശുപതാസ്ത്രം നൽകാനായി അവതരിച്ച ഭഗവാൻ പരമശിവൻ്റെ കിരാതമൂർത്തി ഭാവമാണ് ഇവിടെ പ്രധാന ആരാധനാമൂർത്തി.
നൂറ്റാണ്ടുകൾക്ക് മുൻപ് ദേവീദേവന്മാരുടെ വിശ്രമകേന്ദ്രമായിരുന്നു ഈ ഭൂമിയെന്നും ഇവിടെ മഹാദേവൻ്റെ ചൈതന്യം കിരാതരൂപത്തിൽ കുടികൊള്ളുന്നുവെന്നുമാണ് ദേവപ്രശ്ന വിധിയിൽ തെളിഞ്ഞത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രകൃതിയുടെ പഞ്ചമോപചാരങ്ങൾ സ്വീകരിക്കത്തക്ക രീതിയിൽ മുല്ലപ്പൂ പന്തൽ ആചാരത്തിൽ അഴിയടിച്ച മാതൃകയിലാണ് മനോഹരമായ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്.
2011-ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ക്ഷേത്രത്തിൽ 2016 ജൂലൈ 16-ന് അട്ടോളി മഠം ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ശ്രീ ഗണപതി, ശാസ്താവ്, ഭദ്രകാളി, നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നീ ഉപദേവതകളും മന്ത്രമൂർത്തി, മറുതായ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, മലയപ്പൂപ്പൻ എന്നീ അർത്ഥദേവതകളും ഇവിടെ യഥാസ്ഥാനങ്ങളിൽ വാണരുളുന്നു. ദേശവാസികളുടെയും ഭക്തജനങ്ങളുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ് ഈ ക്ഷേത്രത്തിൻ്റെ നവീകരണത്തിനും ഐശ്വര്യത്തിനും പിന്നിലുള്ളത്. കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയുമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കിളിമാനൂരിൻ്റെ പുണ്യമായി തുരുത്യമൺ ആയിരവില്ലി ക്ഷേത്രം; നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവസങ്കേതം
Next Article
advertisement
കോയമ്പത്തൂരിൽ കാറുകൾ‌ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
കോയമ്പത്തൂരിൽ കാറുകൾ‌ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
  • കോയമ്പത്തൂർ മധുക്കര ദേശീയപാതയിലെ ചാവടി മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

  • പാലക്കാട് സ്വദേശികളായ അജിത്തും വിനീഷും തമിഴ്‌നാട് സ്വദേശിയും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു

  • ഫോട്ടോഗ്രഫി ജോലി കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്

View All
advertisement