കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഊട്ടിയിൽ ഫോട്ടോഗ്രഫി ജോലി കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്
കോയമ്പത്തൂർ: മധുക്കര ദേശീയപാതയിലെ ചാവടി മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത്, പിരായിരി സ്വദേശി വിനീഷ് എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം ഒരു തമിഴ്‌നാട് സ്വദേശിയും മരണപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഊട്ടിയിൽ ഫോട്ടോഗ്രഫി ജോലി കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ട് എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും റോഡിൽ തലകീഴായി മറിഞ്ഞതിനെത്തുടർന്ന് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ച യുവാക്കൾ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നത്.
Summary: A horrific road accident on the Chavadi flyover of the Madukkarai National Highway in Coimbatore claimed the lives of three individuals, including two professional photographers from Kerala. The deceased Malayalis have been identified as Ajith (from Chandanapuram, Chittur) and Vineesh (from Pirayiri, Palakkad). A native of Tamil Nadu also lost his life in the crash.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Coimbatore,Coimbatore,Tamil Nadu
First Published :
Mar 30, 2026 11:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു









