തിരുവനന്തപുരത്തിന് സൗന്ദര്യമേകി ആദ്യ ഭിന്നശേഷിസൗഹൃദ ഇൻക്ലൂസീവ് പാർക്ക് ഉദ്ഘാടനം ചെയ്തു
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
നഗരത്തിലെ മുഴുവൻ പാർക്കുകളും ഭിന്നശേഷി/വയോജന സൗഹൃദ പാർക്കുകൾ ആക്കുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം നഗരത്തിൻ്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടാനും സായാഹ്നങ്ങളെ കൂടുതൽ സുന്ദരമാക്കാനും ലക്ഷ്യമിട്ട്, വെള്ളയമ്പലം ക്യാപ്റ്റൻ ലക്ഷ്‌മി പാർക്കിനോട് ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ ഭിന്നശേഷിസൗഹൃദ ഇൻക്ലൂസീവ് പാർക്കിൻ്റെ ഉദ്ഘാടനം ബഹു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. തിരുവനന്തപുരം നഗരസഭ പരിധിയിലെ ആദ്യത്തെ ഇൻക്ലൂസീവ് പാർക്ക് എന്ന പ്രത്യേകത ഇതിനുണ്ട്.
പ്രത്യേകം തയ്യാറാക്കിയ സിന്തറ്റിക് ഫ്ളോർ, പുസ്‌തകശാല, നടപ്പാത, ഭിന്നശേഷിസൗഹൃദ ശൗചാലയം, കുടിവെള്ള കിയോസ്‌ക്, വഴിവിളക്കുകൾ, അലങ്കാരച്ചെടികൾ, ആകർഷകമായ ലാൻഡ്‌സ്‌കേപ്പിംഗും ലൈറ്റുകൾ, ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരം ഉൾപ്പെടുത്തിയ പ്രദർശന പാനലുകൾ, ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങൾ, കാഴ്ചപരിമിതർക്ക് സഹായകമാകുന്ന ബ്രയിൽ ലിപി അടങ്ങിയ പാനലുകൾ, ചെറിയ പരിപാടികൾക്കായി തുറന്ന വേദി, കാലാവസ്ഥാ കിയോസ്‌ക്, കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രൂപങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സുരക്ഷിതമായും സന്തോഷത്തോടെയും സമയം ചെലവഴിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ഇൻക്ലൂസീവ് പാർക്ക് ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ മുഴുവൻ പാർക്കുകളും ഭിന്നശേഷി/വയോജന സൗഹൃദ പാർക്കുകൾ ആക്കുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിച്ചുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 11, 2025 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്തിന് സൗന്ദര്യമേകി ആദ്യ ഭിന്നശേഷിസൗഹൃദ ഇൻക്ലൂസീവ് പാർക്ക് ഉദ്ഘാടനം ചെയ്തു


