മഹാരാജാസ് കോളേജ് 150-ാം വാർഷികം: സംസ്‌കൃത വിഭാഗം പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക സംഗമം നടന്നു
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
സംസ്‌കൃതമടക്കമുള്ള ഭാരതീയ ഭാഷകൾക്കായി ഡിപ്പാർട്ട്‌മെൻ്റ് ആരംഭിച്ചതു മുതൽ സേവനമനുഷ്ഠിച്ച പ്രഗത്ഭരായ അദ്ധ്യാപകരെ സംഗമം ഓർമ്മിച്ചു.
മഹാരാജാസ് കോളേജിൻ്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്‌കൃത വിഭാഗം പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം നടന്നു. കോളേജ് ചരിത്രത്തിൽ തന്നെ വകുപ്പുതലത്തിൽ നടക്കുന്ന ആദ്യത്തെ സംഗമമാണിത്. മറ്റ് 20 വകുപ്പുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ വരും ദിവസങ്ങളിൽ നടക്കും. ജി എൻ ആർ ഹാളിൽ നടന്ന പരിപാടി പൂർവ്വ വിദ്യാർത്ഥിനിയും റിട്ട. പ്രിൻസിപ്പാളുമായ പ്രൊഫ: കെ. ഭാരതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ജി എൻ പ്രകാശ് അദ്ധ്യക്ഷനായി. പൂർവ്വ വിദ്യാർത്ഥി കൂടിയായ കേരള കലാമണ്ഡലം മുൻ വി.സി. ഡോ. ടി.കെ. നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. 'ഓറിയൻ്റൽ ലാംഗ്വേജസ്' എന്ന പേരിൽ സംസ്‌കൃതമടക്കമുള്ള ഭാരതീയ ഭാഷകൾക്കായി ഡിപ്പാർട്ട്‌മെൻ്റ് ആരംഭിച്ചതു മുതൽ സേവനമനുഷ്ഠിച്ച പ്രഗത്ഭരായ അദ്ധ്യാപകരെ സംഗമം ഓർമ്മിച്ചു.
സാഹിത്യതിലകൻ രാമപ്പിഷാരടി, അനന്തനാരായണ ശാസ്ത്രികൾ, പണ്ഡിറ്റ് കെ.പി. കറുപ്പൻ തുടങ്ങിയ പ്രതിഭാശാലികളായ ഗുരുനാഥന്മാരുടെ ഓർമ്മകൾ പങ്കുവെച്ചത് വേദിയെ കൂടുതൽ വൈകാരികമാക്കി. ഡിപ്പാർട്ട്‌മെൻ്റിൻ്റെ നാൾവഴികൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. തുടർന്ന് പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. ഗവേണിംഗ് ബോഡി അംഗം ഡോ. എം എസ് മുരളി, മഹാരാജാസ് അലൂമിനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ടി വി സുജ, മഹാരാജാസ് കോളേജ് റിട്ട. പ്രിൻസിപ്പാൾ പ്രൊഫ. തോമസ്, സംസ്‌കൃത വിഭാഗം മേധാവി ഡോ. ജീന ജോർജ്ജ്, കോഡിനേറ്റർ ഡോ. പ്രജിനി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Nov 11, 2025 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മഹാരാജാസ് കോളേജ് 150-ാം വാർഷികം: സംസ്‌കൃത വിഭാഗം പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക സംഗമം നടന്നു








