advertisement

വെഞ്ഞാറമൂട് മേൽപ്പാലം നിർമ്മാണം മുൻനിർത്തിയുള്ള ട്രാഫിക് ഡൈവേർഷൻ ഇങ്ങനെ

Last Updated:

വെഞ്ഞാറമുട് ഫ്ലൈഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.

എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്ന് 
എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്ന് 
ഗതാഗതക്കുരുക്ക് രൂക്ഷമായ വെഞ്ഞാറമൂട്ടിൽ മേൽപാലം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ഈ മാസം 25ന് ആരംഭിക്കും. എംസി റോഡ് വഴി യാത്ര ചെയ്യുന്നവർ ഈ കാലയളവിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിവരും. പ്രധാനമായും നടപ്പിലാക്കുന്ന ട്രാഫിക് ഡൈവേർഷനുകളെ പറ്റി അറിഞ്ഞിരിക്കണം. മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി എംഎൽഎ നടത്തിയ യോഗത്തിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചില തീരുമാനങ്ങൾ ഉണ്ടായത്.
വെഞ്ഞാറമുട് ഫ്ലൈഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജുലാൽ, ഡോ: പ്രമോജ് ശങ്കർ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, നെല്ലനാട് പഞ്ചായത്ത് പ്രസിഡൻ്റ് ബീന രാജേന്ദ്രൻ, വെഞ്ഞാറമുട് പൊലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാം, ജില്ലാ പഞ്ചായത്ത് മെമ്പർ കെ ഷീലാകുമാരി, ബ്ലോക്ക് മെമ്പർ കെ. സജീവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട്  പ്രാഥമിക വർക്കുകൾ ഈ മാസം 25 ആം തീയതി മുതൽ ആരംഭിക്കും. ആദ്യഘട്ടമായി ഇലട്രിക്കൽ കേബിൾ വർക്കുകളാണ് തുടങ്ങുന്നത്.
advertisement
ട്രാഫിക് ഡൈവേർഷൻനുകൾ ഇങ്ങനെ:
തിരുവനന്തപുരം ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പടയുള്ള വാഹനങ്ങൾ തൈക്കാട് സമന്വയനഗർ വഴി പാകിസ്ഥാൻമുക്കിൽ വന്ന് വെഞ്ഞാറമൂട് ജംഗ്ഷൻ വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകും. കെഎസ്ആർടിസി ബസുകൾ സ്റ്റാൻ്റിൽ പ്രവേശിക്കാതിരിക്കാൻ പാകിസ്ഥാൻ മുക്കിൽ കെഎസ്ആർടിസിയുടെ ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകി.
സമന്വയനഗർ ഭാഗത്ത് വാഹനങ്ങൾ സുഗമമായി പോകുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ KSTP ക്ക് നിർദ്ദേശം നൽകി. സമന്വയനഗർ മുതൽ പാകിസ്ഥാൻമുക്ക് വരയുള്ള ഭാഗങ്ങളിലെ ഇലട്രിക്ക് ലൈനുകൾ ഉയർത്തി കെട്ടുന്നതിലേക്കായി കെ എസ് ഇ ബി ക്കും നിർദ്ദേശം നൽകിട്ടുണ്ട്.
advertisement
കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഔട്ടർ റിംഗ് റോഡ് വഴി പോകേണ്ടതാണ് (അമ്പലമുക്ക് -പാലാംകോണം റോഡ്). കൊട്ടാരക്കര ഭാഗത്തുനിന്നും ഗോകുലം മെഡിക്കൽ കോളേജിലേക്ക് പോകുന്ന വാഹനങ്ങൾ അമ്പലമുക്ക് വഴി ഗോകുലം മെഡിക്കൽ കോളേജിൽ പോകേണ്ടതാണ്.
ഇന്നർ റിംഗ് റോഡ് വർക്ക് പൂർത്തിയാകുന്ന മുറയ്ക്ക് കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന KSRTC ബസുകൾ ഇന്നർ റിംഗ് റോഡ് വഴി (വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ്റെ ഭാഗത്തുനിന്നും ഇടത്തോട്ട് ചന്ത വഴി) KSRTC സ്റ്റാൻ്റിൽ പ്രവേശിക്കുകയും തിരികെ ഔട്ടർ റിംഗ് റോഡ് വഴി (പാലാംകോണം വഴി) തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടതാണ്.
advertisement
അമ്പലമുക്ക് ജങ്ഷനിൽ  നിന്നും റിംഗ്  റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വാഹനങ്ങൾ സുഗമമായി കയറുന്നതിനും ഇറങ്ങുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ KSTPക്ക് നിർദ്ദേശം നൽകിയതായി എംഎൽഎ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വെഞ്ഞാറമൂട് മേൽപ്പാലം നിർമ്മാണം മുൻനിർത്തിയുള്ള ട്രാഫിക് ഡൈവേർഷൻ ഇങ്ങനെ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement