advertisement

തിരുവിതാംകൂറിൻ്റെ ചരിത്രം പറയാൻ ആറ്റിങ്ങലിലെ കുഞ്ഞൻ മ്യൂസിയം

Last Updated:

കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ ഓർമ്മകൾ പേറുന്ന മ്യൂസിയങ്ങളാൽ അനുഗ്രഹീതമായ ഒരു നഗരം കൂടിയാണ് തിരുവനന്തപുരം. ആറ്റിങ്ങലിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊല്ലമ്പുഴയിലെ ‘തിരുവിതാംകൂർ മിനി മ്യൂസിയം’ അത്തരത്തിലൊന്നാണ്.

+
തിരുവിതാംകൂർ

തിരുവിതാംകൂർ മിനി ചരിത്ര മ്യൂസിയം 

കഴിഞ്ഞുപോയ കാലഘട്ടത്തിൻ്റെ ഓർമ്മകൾ പേറുന്ന ഇടങ്ങളാണ് മ്യൂസിയങ്ങൾ. ഈ ഓർമകളെ ഭംഗമില്ലാടെ തലമുറകളായി കൈമാറ്റം ചെയ്യേണ്ടവയാണ്. അതിനാൽ തന്നെ മ്യൂസിയങ്ങൾ നമ്മെ നയിക്കുന്നത് ഒരു ടൈം ട്രാവലർ പോലെ കഴിഞ്ഞ കാലഘട്ടത്തിലേക്ക് കൂടിയാണ്. അനേകം മ്യൂസിയങ്ങളാൽ അനുഗ്രഹീതമായ ഒരു നഗരം കൂടിയാണ് തിരുവനന്തപുരം. നഗരപരിധിയിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും മ്യൂസിയങ്ങൾ ഉണ്ട് എന്നതും തിരുവനന്തപുരത്തിൻ്റെ സവിശേഷതയാണ്.
നെടുമങ്ങാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് നഗര ഹൃദയത്തിന് പുറമേ മ്യൂസിയങ്ങൾ പ്രവർത്തിക്കുന്നത്. ആറ്റിങ്ങലിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊല്ലമ്പുഴയിലെ ‘തിരുവിതാംകൂർ മിനി മ്യൂസിയം’ അത്തരത്തിലുള്ള ഒന്നാണ്. ചരിത്രം പേറുന്ന ഒരു കുഞ്ഞു മ്യൂസിയം ആണിത്. വലിപ്പത്തിൽ ചെറുതായതിനാൽ ആകാം ഇവിടെ ഇങ്ങനെ ഒരു മ്യൂസിയം ഉണ്ടെന്നു അറിയുന്നവർ വിരളമാണ്.
പേരുപോലെ തിരുവിതാംകൂറിൻ്റെ ചരിത്രത്തിലേക്കുള്ള ഒരു തിരഞ്ഞുനോട്ടം തന്നെയാണ് ഈ മ്യൂസിയം സാധ്യമാക്കുന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളിൽ ആണ് മ്യൂസിയം പ്രവർത്തിക്കുന്നത്. ഇവിടെ തൊട്ടടുത്തുളള ആറ്റിങ്ങൽ ചിൽഡ്രൻസ് പാർക്കിൽ എത്തുന്നവർ ആണ് മ്യൂസിയത്തിലെ പ്രധാന സന്ദർശകർ. പുതുതലമുറക്കു നമ്മുടെ സാംസ്കാരിക ചരിത്രം പരിചയപ്പെടാൻ ഈ മ്യൂസിയം അവസരമൊരുക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവിതാംകൂറിൻ്റെ ചരിത്രം പറയാൻ ആറ്റിങ്ങലിലെ കുഞ്ഞൻ മ്യൂസിയം
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement