അപൂർവ്വ പ്രതിഷ്ഠയുള്ള പാങ്ങോട് ഹനുമാൻ സ്വാമി ക്ഷേത്രം
- Published by:naveen nath
- local18
- Reported by:Athira Balan A
Last Updated:
ഹനുമാൻ സ്വാമിയുടെ വലതുവശത്തായി മഹാദേവനും ഇടതുവശത്ത് മഹാവിഷ്ണു പ്രതിഷ്ഠയും ഉണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത. പഴവങ്ങാടി ക്ഷേത്രം പോലെ തന്നെ ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമെന്റ് ആണ് ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നത്.
ഒരുപാട് സവിശേഷതകൾ ഉള്ള ക്ഷേത്രമാണ് തിരുവന്തന്തപുരം പാങ്ങോട് ഹനുമാൻ സ്വാമി ക്ഷേത്രം. മൂർത്തി, ഭക്തദാസനായ ലോകത്തിലെ ഒരേയൊരു ക്ഷേത്രം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതിനുള്ള പ്രധാന കാരണം വിഷ്ണു ഭക്തൻ എന്ന സങ്കൽപ്പത്തിലാണ് ഇവിടത്തെ ഹനുമാൻ പ്രതിഷ്ഠ ഉള്ളത്.
ഹനുമാൻ സ്വാമിയുടെ വലതുവശത്തായി മഹാദേവനും ഇടതുവശത്ത് മഹാവിഷ്ണു പ്രതിഷ്ഠയും ഉണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത.പഴവങ്ങാടി ക്ഷേത്രം പോലെ തന്നെ ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമെന്റ് ആണ് ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നത്. ധാരാളം ഭക്തരാണ് നിത്യേന ഈ ക്ഷേത്രത്തിൽ എത്തുന്നത്. വെണ്ണ കൊണ്ടുള്ള മുഴുക്കാപ്പും ഉദയാസ്തമന പൂജകളുമാണ് പ്രധാന ചാടങ്ങുകൾ.ഇതിനുപുറമേ വഴിപാടായി വടമാലയും മറ്റ് നേർച്ചകളും ഭക്തജനങ്ങൾ സമർപ്പിക്കാറുണ്ട്.
അടുത്തിടെ അയോധ്യയിലെ രാമക്ഷത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ചുമരുകളിൽ രാമായണ കഥ വിവരിക്കുന്ന ചിത്രങ്ങൾ വരച്ചു ചേർത്തിരുന്നു. ക്ഷേത്രത്തിലുള്ള ഹനുമാൻ സ്വാമിയുടെ കൂറ്റൻ പ്രതിമയാണ് മറ്റൊരു പ്രധാന ആകർഷണം. തിരുവനന്തപുരം നഗരത്തിൽ നിന്നും ഇവിടെ എത്താൻ വളരെ എളുപ്പമാണ്.വിശേഷ ദിവസങ്ങളിൽ പ്രത്യേക പൂജകളും ഇവിടെ നടത്താറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 17, 2024 10:55 PM IST