പഠനത്തിനോടൊപ്പം 'തൊഴിൽ' പരിശീലനവും; പുതിയ തുടക്കവുമായി വക്കം ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
പഠനത്തോടൊപ്പം തന്നെ കുട്ടികളിൽ തൊഴിൽപരമായ കഴിവുകളും വളർത്തുന്നതിന് വേണ്ടിയാണ് നൈപുണ്യ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നത്. ഇതിലൂടെ തൊഴിൽ മേഖലയിലേക്ക് കൂടി കുട്ടികളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്.
നൈപുണ്യ വികസന കേന്ദ്രത്തിന് തുടക്കം കുറിച്ച് ആറ്റിങ്ങൽ വക്കം ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള വഴി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിനാണ് സ്കൂളിൽ തുടക്കമാവുന്നത് . വക്കം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന നൈപുണ്യ കേന്ദ്രത്തിനായുള്ള കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ആറ്റിങ്ങൽ എം. എൽ. എ ആയ ഒ.എസ്. അംബിക ആണ് യോഗം ഉദ്ഘാടനം ചെയ്തത്.

പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ
പഠനത്തോടൊപ്പം തന്നെ കുട്ടികളിൽ തൊഴിൽപരമായ കഴിവുകളും വളർത്തുന്നതിന് വേണ്ടിയാണ് നൈപുണ്യ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നത്. ഇതിലൂടെ തൊഴിൽ മേഖലയിലേക്ക് കൂടി കുട്ടികളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. പഠനം പൂർത്തിയാക്കിയാലും സ്വന്തം നിലയിൽ ഏതെങ്കിലും ഒരു തൊഴിൽ മേഖല കണ്ടെത്താൻ വിദ്യാർഥികളെ സജ്ജരാക്കുകയും കൂടിയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ എച്ച്. എസ്. എസ്. പ്രിൻസിപ്പൽ ഷീല കുമാരി കെ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്‍റ് അശോക് പി, എസ്.എം.സി. ചെയർമാൻ അക്ബർ ഷാ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ് കെ പദ്ധതി വിശദീകരിച്ചു. ഹൈസ്കൂൾ എച്ച് എം ആയ ബിന്ദു സി.എസ്. നന്ദി അറിയിച്ചു.
advertisement
നൈപുണി വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പുതിയതായി ജി എസ് ടി അസിസ്റ്റന്‍റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ കോഴ്സുകളാണ് അനുവദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Sep 27, 2024 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
പഠനത്തിനോടൊപ്പം 'തൊഴിൽ' പരിശീലനവും; പുതിയ തുടക്കവുമായി വക്കം ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ







