വിദേശികളുടെ ഹണിമൂൺ പറുദീസയായി മാറി 'വർക്കല ക്ലിഫ്'
- Published by:naveen nath
- local18
- Reported by:Athira Balan A
Last Updated:
ലോകത്തിന്റെ നെറുകയിൽ കേരളത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിനോദ സഞ്ചാര കേന്ദ്രമാണ് വർക്കല ക്ലിഫ്.കേരളത്തിലെ ബീച്ചുകളിൽ വിദേശികൾക്ക് പ്രിയപ്പെട്ട'ബീച്ച് ഡെസ്റ്റിനേഷൻ'കൂടിയാണ് വർക്കല ക്ലിഫ്. വിദേശത്തുനിന്നും ഇവിടെയെത്തുന്ന സഞ്ചാരികൾ പ്രത്യേകിച്ചും'കപ്പിൾസ്' മാസങ്ങളോളം വർക്കലയിൽ താമസിച്ചതിനുശേഷമാണ് മടങ്ങുന്നത്.
ലോകത്തിന്റെ നെറുകയിൽ കേരളത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിനോദ സഞ്ചാര കേന്ദ്രമാണ് വർക്കല ക്ലിഫ്.കേരളത്തിലെ ബീച്ചുകളിൽ വിദേശികൾക്ക് പ്രിയപ്പെട്ട'ബീച്ച് ഡെസ്റ്റിനേഷൻ'കൂടിയാണ് വർക്കല ക്ലിഫ്. ഹണി മൂൺ ആഘോഷിക്കാൻ വിദേശികൾ തിരഞ്ഞെടുക്കുന്ന വർക്കലയിൽ ഇസ്രയേൽ രുചികൾ മുതൽ നോർത്ത് അമേരിക്കൻ വരെ നീളുന്ന രാജ്യങ്ങളുടെ തനത് രുചികളിൽ ഉള്ള ഭക്ഷണങ്ങൾ ലഭ്യമാക്കും. ഹണീമൂണിനും മറ്റുമായി എത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതവും വിലകുറഞ്ഞതുമായ താമസവും ഇവിടെ ലഭിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പലതരം വിഭവങ്ങൾ വിൽക്കുന്ന റസ്റ്റോറന്റുകളും ഇവിടെയുണ്ട്.
വിദേശത്തുനിന്നും ഇവിടെയെത്തുന്ന സഞ്ചാരികൾ പ്രത്യേകിച്ചും'കപ്പിൾസ്' മാസങ്ങളോളം വർക്കലയിൽ താമസിച്ചതിനുശേഷമാണ് മടങ്ങുന്നത്. ഗോവയെയും പോണ്ടിച്ചേരിയും ഒക്കെ കടത്തിവെട്ടിയാണ് വിദേശ സഞ്ചാരികൾ വർക്കല ക്ലിഫ് ലേക്ക് എത്തുന്നത്.
മനോഹരമായ കടൽത്തീരവും ലോകത്തിൽ തന്നെ അപൂർവ്വമായ ക്ലിഫും വർക്കലയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
സമാധാനപരമായ അന്തരീക്ഷമാണ് വിദേശ വിനോദ സഞ്ചാരികളെ ഇവിടെക്ക് ആകർഷിക്കുന്നത്. സീസണുകളിൽ മാത്രമല്ല അല്ലാത്തപ്പോഴും വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു. എല്ലാക്കൊല്ലവും വർക്കലയിൽ മാത്രം വന്നുപോകുന്ന വിദേശികളും ധാരാളം. ടുറിസം മാത്രം ലക്ഷ്യമിട്ടുള്ള ധാരാളം ചെറുകിട സംരംഭങ്ങളും ഇവിടെയുണ്ട്. എല്ലാത്തിനും ഉപരിയായി പ്രകൃതി ഒരുക്കിയ വിശാലമായ ക്യാൻവാസിൽ മനോഹരമായ ഒരു ചിത്രം പോലെ മുന്നിൽ കടലിന്റെ വിശാലതയും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 16, 2024 5:33 PM IST