വർണ കൂടാരം ഒരുക്കി തിരുവനന്തപുരം ഇളവട്ടം എൽ പി സ്കൂൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കുട്ടികളിലെ ആശയപരമായ കഴിവുകൾ വളർത്തുന്നതിന് വേണ്ടിയുള്ള തരത്തിലാണ് പ്രീപ്രൈമറി കെട്ടിടങ്ങൾ മികച്ച രീതിയിൽ വർണ കൂടാരം എന്ന പേരിൽ നവീകരിക്കുകയോ പുതിയത് നിർമ്മിക്കുകയോ ചെയ്യുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറി ക്ലാസുകളിലെ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന് വേണ്ടിയുള്ള വർണ കൂടാരം പദ്ധതി നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ഇളവട്ടം എൽ പി സ്കൂളിലും. കുട്ടികളിലെ ആശയപരമായ കഴിവുകൾ വളർത്തുന്നതിന് വേണ്ടിയുള്ള തരത്തിലാണ് പ്രീപ്രൈമറി കെട്ടിടങ്ങൾ മികച്ച രീതിയിൽ വർണ കൂടാരം എന്ന പേരിൽ നവീകരിക്കുകയോ പുതിയത് നിർമ്മിക്കുകയോ ചെയ്യുന്നത്. സർവ്വശിക്ഷാ കേരളത്തിൻ്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.
നന്ദിയോട് പഞ്ചായത്തിലെ ഇളവട്ടം ഗവ. എൽ പി സ്കൂളിലെ നിർമ്മാണം പൂർത്തീകരിച്ച വർണ കൂടാരത്തിൻ്റെ ഉദ്ഘാടനം ഡി കെ മുരളി എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈലജാ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. പത്ത് ലക്ഷം രൂപ ചെലവഴിച്ച് സർവ്വശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലാണ് വർണ്ണ കൂടാരം നിർമ്മിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി കോമളം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എസ് ബാജി ലാൽ, ലൈലാ ജ്ഞാനദാസ്, കാനാവിൽ ഷിബു, രാധാ ജയപ്രകാശ്, ഡി പി സി ഡോ. നജീബ്, ബി പി സി ബൈജു എസ്, അജിത് കുമാർ ആർ എസ്, സുധാകരൻ കെ, ഹെഡ്മാസ്റ്റർ എൻ വിജയൻ, തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 19, 2025 11:51 AM IST