നാളെയുടെ നേതാക്കൾക്കായി ഇന്ന് ഒരു പാർലമെൻ്റ്: സരസ്വതി വിദ്യാലയത്തിൽ YIP 2.0

Last Updated:

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ യുവജനവിഭാഗമായ യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രവും സരസ്വതി വിദ്യാലയയും ചേർന്നാണ് ദ്വിദിന സാങ്കൽപ്പിക പാർലമെൻ്റ് സംഘടിപ്പിച്ചത്.

യങ്ഇന്ത്യൻ പാർലമെന്റിൽ നിന്ന് 
യങ്ഇന്ത്യൻ പാർലമെന്റിൽ നിന്ന് 
തലസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യംഗ് ഇന്ത്യൻസ് പാർലമെൻ്റ് (YIP 2.0) രണ്ടാം പതിപ്പിന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയം വേദിയായി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) യുടെ യുവജനവിഭാഗമായ യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രവും (Young Indians Trivandrum) സരസ്വതി വിദ്യാലയയും ചേർന്നാണ് ഈ ദ്വിദിന സാങ്കൽപ്പിക പാർലമെൻ്റ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഐ.ബി. സതീഷ് എംഎൽഎ നിർവഹിച്ചു. സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർപേഴ്സൺ ഡോ. ദേവി മോഹൻ, സരസ്വതി വിദ്യാലയ പ്രിൻസിപ്പാൾ ഷൈലജ ഒ.ആർ., യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം സഹ അധ്യക്ഷൻ മാത്യു ജേക്കബ്, YIP 2.0 ചെയർമാൻ രാഹുൽ സ്റ്റീഫൺസൺ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ശങ്കരി ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.
തലസ്ഥാനത്തെ 16 സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 150 ലധികം വിദ്യാർത്ഥികളാണ് ഈ സാങ്കൽപ്പിക പാർലമെൻ്റിൽ പങ്കെടുത്തത്. ഭരണഘടനയും ജനാധിപത്യ പ്രക്രിയകളും അടിസ്ഥാനമാക്കിയാണ് ഇത് നടത്തിയത്. ആദ്യഘട്ടത്തിൽ സ്പീക്കറേയും (Speaker) എം.പി.മാരേയും (MPs) തിരഞ്ഞെടുത്തു. തുടർന്ന് ഓരോ എം.പി.മാരും തങ്ങളുടെ നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങൾ ഉന്നയിച്ചു.
വെറും പുസ്തകജ്ഞാനത്തിലുപരിയായി പോയിൻ്റ് ഓഫ് ഓർഡറും (Point of Order) പ്രിവില്ലേജ് മോഷനും (Privilege Motion) യാഥാർത്ഥ്യബോധത്തോടെ പ്രയോഗിച്ചു പഠിക്കാനും പാർലമെൻ്ററി നടപടിക്രമങ്ങൾ (Parliamentary Procedures), ലോക് സഭയും രാജ്യസഭയും തമ്മിലുള്ള വ്യത്യാസങ്ങൾ (Differences between Lok Sabha and Rajya Sabha), ബില്ലുകൾ അവതരിപ്പിക്കുന്നതും പാസാക്കുന്നതും എങ്ങനെ (How Bills are Introduced and Passed), സീറോ അവറിൻ്റെ പ്രവർത്തനം (Functioning of Zero Hour), നയങ്ങളും നിയമങ്ങളും തമ്മിലുള്ള വ്യത്യാസം (Difference between Policies and Laws) എന്നിവയെക്കുറിച്ചെല്ലാം കുട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ ഈ ഉദ്യമത്തിലൂടെ സാധിച്ചു. പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചത് അടൂർ പ്രകാശ് എം.പി.യാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നാളെയുടെ നേതാക്കൾക്കായി ഇന്ന് ഒരു പാർലമെൻ്റ്: സരസ്വതി വിദ്യാലയത്തിൽ YIP 2.0
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement