Neena Prasad | ഒരു കലാകാരനോ കാലാകാരിക്കോ ഉണ്ടാകാൻ പാടില്ലാത്ത അനുഭവം; നൃത്തപരിപാടി തടസ്സപ്പെടുത്തിയതിനെ കുറിച്ച് ഡോ. നീന പ്രസാദ്

Last Updated:

ശബ്ദമലിനീകരണമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജഡ്ജി പരിപാടി നിർത്തിവെക്കാൻ ശ്രമിച്ചതാണ് വിവാദമായത്.

പാലക്കാട്: സർക്കാർ മോയൻ സ്കൂളിലെ നൃത്തപരിപാടി തടസ്സപ്പെടുത്തിയ നടപടിയിൽ പ്രതിഷേധവുമായി നർത്തകി ഡോ. നീനാ പ്രസാദ് (Dr.Neena Prasad). നടപടി ഏറെ അപമാനമുണ്ടാക്കി. ഇത്തരത്തിലുള്ള അനുഭവം ഒരു കാലാകാരനോ കാലാകാരിക്കോ ഉണ്ടാകാൻ പാടില്ലെന്ന് നീനാ പ്രസാദ് ന്യൂസ് 18 നോട് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലക്കാട് സർക്കാർ മോയൻ സ്കൂളിൽ നീനാ പ്രസാദിന്റെ നൃത്തപരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. ശബ്ദമലിനീകരണമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജഡ്ജി പരിപാടി നിർത്തിവെക്കാൻ ശ്രമിച്ചതാണ് വിവാദമായത്. ഇതിനിടെ നാളെ മോയൻ സ്കൂളിൽ അധ്യാപകർക്ക് നൽകാനിരുന്ന യാത്രയയപ്പ് പരിപാടിയ്ക്കും ശബ്ദ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ ജഡ്ജിയുടെ നിലപാടിനെതിരെ അഭിഭാഷകർ പാലക്കാട് ജില്ലാ കോടതിയിൽ പ്രതിഷേധ സമരം നടത്തി.
advertisement
കഴിഞ്ഞ ശനിയാഴ്ച മോയൻ LP സ്കൂളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ച് നർത്തകി നീനാ പ്രസാദിന്റെ മോഹിനിയാട്ടം നിശ്ചയിച്ചിരുന്നു. രാത്രി എട്ടുമണിയ്ക്ക് ആരംഭിച്ച നൃത്ത പരിപാടിയ്ക്ക് മുൻപ് ശബ്ദം കുറച്ച് വെച്ച് നടത്തിയാൽ മതിയെന്ന് പൊലീസ് പറയുകയും നൃത്തം തുടങ്ങിയ ശേഷം ശബ്ദമലിനീകരണമാണെന്നും നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടതാണ് വിവാദമായത്. ജില്ലാ ജഡ്ജി കലാം പാഷയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ്. ഇടപെട്ടതെന്നാണ് ആരോപണം.
advertisement
ജില്ലാ ജഡ്ജി ആവിഷ്ക്കാര സ്വാതന്ത്ര്യം തടഞ്ഞുവെന്നാരോപിച്ച് പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകർ പ്രതിഷേധ ധർണ നടത്തി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.
മോയൻ LP സ്കൂളിൽ നാളെ പിടിഎയുടെ നേതൃത്വത്തിൽ നടത്താനിരുന്ന അധ്യാപകർക്കുളള യാത്രയയപ്പ് സമ്മേളനത്തിനും സാംസ്കാരിക പരിപാടിക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Neena Prasad | ഒരു കലാകാരനോ കാലാകാരിക്കോ ഉണ്ടാകാൻ പാടില്ലാത്ത അനുഭവം; നൃത്തപരിപാടി തടസ്സപ്പെടുത്തിയതിനെ കുറിച്ച് ഡോ. നീന പ്രസാദ്
Next Article
advertisement
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
  • ശ്രേയസ് അയ്യര്‍ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റു.

  • ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

  • ശ്രേയസ് അയ്യര്‍ മൂന്ന് ആഴ്ചകളോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ബിസിസിഐ അറിയിച്ചു.

View All
advertisement