തിരുവനന്തപുരം: പ്രശസ്ത നർത്തകി ഡോ. നീനാ പ്രസാദിന്റെ (Neena Prasad) നൃത്തം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan) . മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിൽ കേരളത്തില് നടക്കുന്ന താലിബാനിസത്തിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവമെന്ന് വി മുരളീധരൻ ട്വീറ്റ് ചെയ്തു.
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കലാസ്വാതന്ത്ര്യമില്ല. നീനാ പ്രസാദിന്റെ മോഹിനിയാട്ട അവതരണം തടഞ്ഞത് കേരളത്തിന് അപമാനമാണ്- കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
Yet another example of Talibanization of Kerala under @vijayanpinarayi
No artistic freedom under communist rule
Stopping Ms. Neena Prasad's Mohiniyattam performance - Kerala's own dance form abruptly - is an insult to Kerala. pic.twitter.com/zS7whLcZty
പാലക്കാട് മോയന്‍ എല്‍ പി സ്‌കൂളില്‍നടന്ന തന്റെ മോഹിനിയാട്ടക്കച്ചേരി പോലീസിടപെട്ട് നിര്‍ത്തിപ്പിച്ചതായി ആരോപിച്ച് നര്‍ത്തകി നീനാ പ്രസാദ് രംഗത്ത് വന്നത് രണ്ടുദിവസം മുമ്പാണ്. സ്‌കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ലാ ജഡ്ജി കലാം പാഷയുടെ നിര്‍ദേശപ്രകാരമാണിതെന്നാരോപിച്ച് നീനാ പ്രസാദ് ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു.
'ഇന്നലെ ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരിയെന്നനിലയില്‍ എനിക്കുണ്ടായി' എന്ന വാക്കുകളോടെയാണ് നീന തനിക്കുണ്ടായ ദുരനുഭവം കേരളീയ സമൂഹവുമായി പങ്കുവെച്ചത്. പരിപാടി തുടങ്ങി അല്പസമയമാവുമ്പോഴേക്കും ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടാകുന്നു എന്ന കാരണത്താല്‍ പോലീസെത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഒരു സ്ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തോന്നിയതിനാലാണ് പ്രതികരിക്കുന്നതെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ നൃത്തം ചെയ്യുന്ന മോഹിനിയാട്ടം നര്‍ത്തകിയാണ് ഡോ. നീന പ്രസാദ്. നൃത്തത്തെ ഉപാസിക്കുന്ന ഒരു കലാകാരി മാത്രമല്ല കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടം തന്നെ അപമാനിക്കപ്പെടുകയായിരുന്നുവെന്ന് പറയുകയാണ് നീന.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.