• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾ ഇടുക്കിയിൽ പുഴയിൽ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രാസംഘം

മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾ ഇടുക്കിയിൽ പുഴയിൽ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രാസംഘം

അങ്കമാലി സ്കൂളിൽ നിന്നുള്ള 30 ഓളം വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള സംഘമാണ് മാങ്കുളത്ത് വിനോദയാത്രക്ക് എത്തിയത്

  • Share this:

    ഇടുക്കി: വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന മൂന്ന് സ്കൂൾ വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു. മാങ്കുളം പാറക്കുട്ടിപ്പുഴയിലാണ് അപകടം. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്.

    സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടത്. അങ്കമാലി സ്കൂളിൽ നിന്നുള്ള 30 ഓളം വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള സംഘമാണ് മാങ്കുളത്ത് വിനോദയാത്രക്ക് എത്തിയത്. ഇതിൽ അഞ്ച് കുട്ടികളാണ് കുളിക്കാനായി പുഴയിൽ ഇറങ്ങിയത്.

    അഞ്ചു കുട്ടികളും ചുഴിയിൽ അകപ്പെട്ടു. ഇതിൽ രണ്ടു കുട്ടികളെ രക്ഷിക്കാനായി. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ മൂന്നു കുട്ടികളെ ഉടൻ തന്നെ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Also Read- മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരന്‍‌ മരിച്ചു

    മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Published by:Anuraj GR
    First published: