ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സംസ്ഥാനത്ത് ബുധനാഴ്ച മൂന്നുമരണം
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയത്തും പാലക്കാടുമാണ് കുഴഞ്ഞുവീണ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തത്
കോട്ടയം: സംസ്ഥാനത്ത് ഇന്ന് മൂന്നുപേർ കുഴഞ്ഞുവീണ് മരിച്ചു. സൂര്യാഘാതമാണെന്നാണ് സംശയം. കോട്ടയത്തും പാലക്കാടുമാണ് കുഴഞ്ഞുവീണ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തത്.
വൈക്കം കായലോര ബീച്ചിൽ ക്രിക്കറ്റ് കളിക്കാനെത്തിയ 35കാരൻ കുഴഞ്ഞുവീന്ന് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷെമീർ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചമുതൽ യുവാവും സംഘവും ഇവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകിട്ട് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പാലക്കാട്ടെ മണ്ണാര്‍ക്കാട് താലൂക്കില്‍ രണ്ടിടങ്ങളിലായി രണ്ടുപേര്‍ ബുധനാഴ്ച കുഴഞ്ഞുവീണു മരിച്ചു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍ ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്. രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. പോസ്റ്റുമാര്‍ട്ടം കഴിഞ്ഞാലെ കാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
advertisement
Also Read- ‘അരളിപ്പൂവാണോ വില്ലൻ?’ യുകെയിൽ ജോലിക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു
ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്‌കൂളിന് സമീപത്തുവെച്ചാണ് 56കാരിയായ സരോജിനി കുഴഞ്ഞു വീണത്. സമീത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ പുഞ്ചക്കോട്ടെ ക്ലിനിക്കില്‍ എത്തിച്ചു. ഇവിടെ നിന്നും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍: വിഷ്ണു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 01, 2024 9:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സംസ്ഥാനത്ത് ബുധനാഴ്ച മൂന്നുമരണം