• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു

മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു

കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്കു പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്

  • Share this:

    മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു. .  കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്കു പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.  രാവിലെ 7.20നായിരുന്നു അപകടം. സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിൽവച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 30 അടി താഴ്ചയിലേക്കു ലോറി മറിഞ്ഞയുടനെതന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ലോറിയുടെ ക്യാബിനുള്ളില്‍ മൂന്നുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. കമഴ്ന്നു കിടന്ന ലോറിയുടെ ഏറ്റവും താഴെഭാഗത്തായാണ് ക്യാബിൻ ഉണ്ടായിരുന്നത്.

    ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനിടയിലാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് നടക്കാവ് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. സ്ഥിരം അപകടമേഖലയായ ഈ വളവ് ഒഴിവാക്കിയുള്ള സമാന്തര പാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ നാട്ടുകാർ പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്.  മൃതദേഹങ്ങൾ വളാഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

    Published by:Arun krishna
    First published: