കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇവരെല്ലാവരും ചേർന്ന് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്
കോഴിക്കോട്: കുന്ദമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു. കാരിപ്പറമ്പത്ത് മിനി (48) മകൾ ആതിര (24), കുന്ദമംഗലം പൊയ്യ കുഴിമണ്ണിൽ വീട്ടിൽ ഷിജുവിൻ്റെ മകൻ അദ്വൈത് എന്നിവരാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഇവരെല്ലാവരും ചേർന്ന് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. പൊയ്യം പുളിക്കണ്ണിൽ കടവിലാണ് അപകടം. സമീപവാസികൾ രക്ഷിച്ച ഷിജുവിൻ്റെ ഭാര്യ ഷിനുജയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഒഴുക്കിൽപ്പെട്ട അദ്വൈതിനെ രക്ഷിക്കാനിറങ്ങിയപ്പോൾ മറ്റ് രണ്ടുപേർ കൂടി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അദ്വൈത് ഒഴുക്കിൽപ്പെട്ടതോടെ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എല്ലാവരും അപകടത്തിൽപ്പെടുകയായിരുന്നു. ഇവരിൽ ഷിനുജയെ മാത്രമാണ് രക്ഷിക്കാനായത്. മൃതദേഹങ്ങൾ തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
February 11, 2024 9:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ