Thrissur Pooram 2024 : അയോധ്യയിലെ രാംലല്ല പൂരന​ഗരിയിൽ; കുടമാറ്റത്തിൽ വിസ്മയം തീര്‍ത്ത് തിരുവമ്പാടിയും പാറമേക്കാവും

Last Updated:

അലങ്കാരവിളക്കുകളാല്‍ വെട്ടിത്തിളങ്ങിയ തെക്കെഗോപുരനടയില്‍ അണിനിരന്ന ഗജവീരന്മാര്‍ക്ക് മുകളില്‍ അയോധ്യയിലെ രാംലല്ലയുടെ രൂപം എഴുന്നള്ളിച്ചതോടെ പുരുഷാരം ആര്‍ത്തുവിളിച്ചു.

തൃശൂര്‍ പൂരത്തിന് തേക്കിന്‍കാട് മൈതാനിയില്‍ തടിച്ചുകൂടിയ ജനസാഗരത്തിന് മുന്നില്‍ വര്‍ണവിസ്മയം തീര്‍ത്ത് തിരുവമ്പാടി, പാമറമേക്കാവ് ദേവസ്വങ്ങള്‍. തിടമ്പേറ്റിയ കൊമ്പന്മാര്‍ക്കൊപ്പം മുപ്പത് ഗജവീരന്മാര്‍ തെക്കോട്ടിറങ്ങി വന്ന് പൂരനഗരിയെ ആവേശം കൊള്ളിച്ചപ്പോള്‍ പതിനായിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ വര്‍ണങ്ങള്‍ വാരിവിതറിയ കുടമാറ്റം അങ്ങേയറ്റം ഹൃദ്യമായി. പട്ടുകുടങ്ങളില്‍ തുടങ്ങി സ്പെഷ്യല്‍ കുടകളില്‍ വാശിയേറി മത്സരം ഇരു ദേവസ്വങ്ങളും കാഴ്ചവെച്ചു.
സൂര്യന്‍ അസ്തമിച്ചതോടെ ആവനാഴിയില്‍ ഒളിപ്പിച്ച് വെച്ച ബ്രഹ്മാസ്ത്രങ്ങള്‍ ഒന്നോന്നായി തിരുവമ്പാടിയും പാറമേക്കാവും തൊടുത്തുവിട്ടു. അലങ്കാരവിളക്കുകളാല്‍ വെട്ടിത്തിളങ്ങിയ തെക്കെഗോപുരനടയില്‍ അണിനിരന്ന ഗജവീരന്മാര്‍ക്ക് മുകളില്‍ അയോധ്യയിലെ രാംലല്ലയുടെ രൂപം എഴുന്നള്ളിച്ചതോടെ പുരുഷാരം ആര്‍ത്തുവിളിച്ചു.
പാറമേക്കാവ് വിഭാഗമാണ് ആദ്യം രാംലല്ലയുടെ കോലം പുറത്തെടുത്ത് പിന്നാലെയെത്തി തിരുവമ്പാടിയുടെ മറുപടി. രണ്ടും ഒന്നിനൊന്ന് കേമം.
advertisement
വടക്കുംനാഥനും തിരുവമ്പാടി കണ്ണനും പാറമേക്കാവ് ഭഗവതിയും ശ്രീപരമേശ്വരനും പരാശക്തിയുമൊക്കെ സ്പെഷ്യല്‍ കുടകളുടെ രൂപത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ അവതരിച്ചു.
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ -2 മിഷനും ഐഎസ്ആര്‍ഒക്കും ആദരം അര്‍പ്പിച്ചുകൊണ്ട് തിരുവമ്പാടി ദേവസ്വം ഒരുക്കിയ രൂപവും കാണികള്‍ക്ക് നവ്യാനുഭവമായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrissur Pooram 2024 : അയോധ്യയിലെ രാംലല്ല പൂരന​ഗരിയിൽ; കുടമാറ്റത്തിൽ വിസ്മയം തീര്‍ത്ത് തിരുവമ്പാടിയും പാറമേക്കാവും
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement