തൃശൂര്: തൃശൂരില് കനത്ത മഴ തുടരുന്ന സാഹചര്യത്തില് പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്ന്നാണ് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്നു പുലര്ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലമാണ് വൈകിട്ടത്തേക്ക് മാറ്റിയിരുന്നത്. എന്നാല് മഴ വീണ്ടുമെത്തിയതോടെ വെടിക്കെട്ട് മാറ്റിവയ്ക്കാന് തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോള് പരിശോധിക്കുന്നത്. കാലാവസ്ഥ അനുകൂലമായ ശേഷം ഇക്കാര്യത്തില് ദേവസ്വം അധികൃതര് തീരുമാനമെടുക്കും.ഇപ്പോഴും മഴ തൃശ്ശൂരില് തുടരുന്നുണ്ട്. ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തല്
ചൊവ്വാഴ്ച കുടമാറ്റം നടക്കുമ്പോള് മുതല് തൃശൂര് നഗരത്തില് ചെറിയ മഴയുണ്ടായിരുന്നു. വൈകിട്ടോടെ മഴ കനത്തു. മഴ തുടര്ന്നതോടെയാണ് വെടിക്കെട്ട് നടത്താനാകാതെ നീണ്ടുപോയത്.
Kerala Rain | അസാനി ചുഴലിക്കാറ്റ്; ഞായറാഴ്ച വരെ മഴ തുടരും; ആറു ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ(Rain) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില് പറയുന്നു.
50 കിലോമീറ്റര് വരെ വേഗതയില് കാറ്റ് വീശാന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികള് ശനിയാഴ്ച വരെ കടലില് പോകരുതെന്നും നിര്ദ്ദേശത്തിൽ പറയുന്നു.
ഇന്ന് ആറ് ജില്ലകളില് യെല്ലോ അലേര്ട്ട് (Yellow Alert) പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ശനിയാഴ്ച
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
ഞായറാഴ്ച
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നും അറിയിപ്പില് പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.