പുലർച്ചെ പുറത്തിറങ്ങി തിരികെ വരുമ്പോൾ വീടിന് മുന്നില്‍ കടുവയും കേഴയുമെന്ന് ഗൃഹനാഥൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കടുവയ്ക്കൊപ്പമുണ്ടായിരുന്ന കേഴമാനിനെ സമീപ കാട്ടിൽനിന്ന് ഓടിച്ച് വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് കരുതുന്നു.
പുലർച്ചെ വീടിന്റെ മുന്നിൽ കടുവയെയും കേഴമാനിനെയും കണ്ടെന്ന് ഗൃഹനാഥൻ. ഇന്നലെ വെളുപ്പിന് 5.45ന് പടയനിപ്പാറ പാറയ്ക്കൽ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെയും ഒപ്പം കേഴമാനിനെയും കണ്ടത്. കടുവയ്ക്കൊപ്പമുണ്ടായിരുന്ന കേഴമാനിനെ സമീപ കാട്ടിൽനിന്ന് ഓടിച്ച് വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് കരുതുന്നു.
പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് സുരേഷ് തിണ്ണയിൽനിന്നു കടുവയും കേഴയും. മുറ്റത്തേക്കു ചാടിയ കടുവ, സുരേഷിന്റ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്ത് നിന്ന് ഓടിമറയുകയായിരുന്നു.
സംഭവസ്ഥലത്തെ കാൽപാടുകൾ കടുവയുടേതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനപാലകരെ രാത്രി ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെന്നും വടശേരിക്കര റേഞ്ച് അറിയിച്ചു.
മൂന്ന് മാസമായി പടയനിപ്പാറ, കൊടുമുടി, മണിയാർ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ട്. ആ കടുവ തന്നെയാകാം. കടുവയെ കണ്ട സ്ഥലത്തിനു സമീപം കാട്ടാനയുടെ സാന്നിധ്യവും പതിവാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
March 21, 2023 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുലർച്ചെ പുറത്തിറങ്ങി തിരികെ വരുമ്പോൾ വീടിന് മുന്നില്‍ കടുവയും കേഴയുമെന്ന് ഗൃഹനാഥൻ