'അകത്തോട്ട് തള്ളിയ ചേട്ടൻ ഇവിടുണ്ടല്ലോ അല്ലേ, ട്രോളന്മാർക്ക് ഉമ്മ'; ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക്ടോക് താരം വീഡിയോയുമായി
- Published by:Jayesh Krishnan
Last Updated:
ആഡംബരകാറിൽ സിഗരറ്റും വലിച്ച് വന്നിറങ്ങുന്ന വിഡിയോ ആയിരത്തിലറെ പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ വീഡിയോയുമായി ടിക്ടോക് താരം വിനീത് രംഗത്ത്. ആഡംബരകാറിൽ സിഗരറ്റും വലിച്ച് വന്നിറങ്ങുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. 'ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോളന്മാര്‍ക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ', എന്ന കുറിപ്പിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് വീഡിയോ പങ്കുവെച്ചത്.
ആഡംബരകാറിൽ സിഗരറ്റും വലിച്ച് വന്നിറങ്ങുന്ന വിഡിയോ ആയിരത്തിലറെ പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം ലോഡ്ജിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പരാതിയിലായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ നിരവധി പേർ വിനീതിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഇയാൾ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തിയതായാണ് പരാതി. കൂടാതെ ഇ-മെയിൽ, ഇന്‍സ്റ്റാഗ്രാം ഐഡികളും പാസ് വേർഡുകളും കൈക്കലാക്കിയതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച വീട്ടമ്മയായ യുവതിയാണ് പരാതി നല്‍കിയിരുന്നു.
advertisement
കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നിലവിൽ വിനീതിനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കാറു വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2022 9:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അകത്തോട്ട് തള്ളിയ ചേട്ടൻ ഇവിടുണ്ടല്ലോ അല്ലേ, ട്രോളന്മാർക്ക് ഉമ്മ'; ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക്ടോക് താരം വീഡിയോയുമായി