advertisement

ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; പത്മനാഭപുരം കൊട്ടാരത്തിലെത്തിയ വിനോദ സഞ്ചാരികള്‍ നിരാശരായി

Last Updated:

കൊട്ടാരത്തിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക്  6 മാസമായി ശമ്പളം ലഭിച്ചിരുന്നില്ല

സജ്ജയ കുമാർ
തിരുവിതാംകൂര്‍ ചരിത്രത്തിലെ സുപ്രധാന സ്ഥലമായ കന്യാകുമാരി പത്മനാഭപുരം കൊട്ടാരത്തില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. കന്യാകുമാരി ജില്ലയിൽ കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്മനാഭപുരം കൊട്ടാരത്തിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക്  6 മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാർ  മിന്നൽ പണിമുടക്ക് നടത്തിയത്. പണിമുടക്കിനെ തുടര്‍ന്ന് കൊട്ടാരം സന്ദർശിക്കാൻ എത്തിയ വിനോദ സഞ്ചാരികൾ നിരാശരായി മടങ്ങി.
കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്തുള്ള പദ്മനാഭപുരത്താണ് പുരാതനമായ തിരുവിതാംകൂർ രാജകൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരള വാസ്തുവിദ്യ ശൈലിയുടെ മികച്ച ഉദാഹരണമായ കൊട്ടാരം സന്ദർശിക്കാൻ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.
advertisement
കൊട്ടാരം നടത്തിപ്പിനായി കേരള സർക്കാർ നിരവധി ജീവനക്കാരെയും കരാർ ജീവനക്കാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് 6 മാസമായി സർക്കാർ ശമ്പളം നൽകിയിട്ടില്ല. ഇതിനെതുടർന്നാണ്  25 ഓളം വരുന്ന കരാര്‍ ജീവനക്കാര്‍ കൊട്ടാരത്തിന്റെ കവാടത്തിൽ ഉപരോധ സമരം നടത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; പത്മനാഭപുരം കൊട്ടാരത്തിലെത്തിയ വിനോദ സഞ്ചാരികള്‍ നിരാശരായി
Next Article
advertisement
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ചു 
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ചു 
  • പോലീസ് ആസ്ഥാനത്തിന് മുന്നിൽ കാർ പാർക്കിങ്ങിനെച്ചൊല്ലിയ തർക്കം പോലീസുകാർ തമ്മിലടിയിൽ കലാശിച്ചു

  • ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിശാഖിനെ മർദ്ദിച്ചതായി പരാതി

  • മർദ്ദനമേറ്റ വിശാഖ് സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു

View All
advertisement