നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പര്‍ ഇനി വടകര എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിന്: ഒരു ചെറിയ മാറ്റത്തോടെ

  ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പര്‍ ഇനി വടകര എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിന്: ഒരു ചെറിയ മാറ്റത്തോടെ

  കെ എല്‍ 18 എ 6395 ആയിരുന്നു ടി പി ചന്ദ്രശേഖരന്റെ വണ്ടി നമ്പര്‍. ഈ നമ്പര്‍ തന്നെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് കെ കെ രമയുടെ വാഹനത്തിന് നമ്പര്‍ അനുവദിച്ച് നല്‍കിയത്.

  • Share this:
   ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പര്‍ ചെറിയ മാറ്റങ്ങളോടെ വടകകര എംഎല്‍ എ കെ കെ രമയുടെ ഔദ്യോഗിക കാറിന്റെ നമ്പറാവും. കഴിഞ്ഞ ദിസമാണ് മോട്ടോര്‍ വാഹന വകുപ്പ് കെ കെ രമക്ക് നമ്പര്‍ അനുവദിച്ച് നല്‍കിയത്.

   കെ എല്‍ 18 എ 6395 ആയിരുന്നു ടി പി ചന്ദ്രശേഖരന്റെ വണ്ടി നമ്പര്‍. ഈ നമ്പര്‍ തന്നെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് കെ കെ രമയുടെ വാഹനത്തിന് നമ്പര്‍ അനുവദിച്ച് നല്‍കിയത്. കെ എല്‍ 18 എഎ 6395 ആണ് പുതിയ നമ്പര്‍. കഴിഞ്ഞ മാസമാണ് പുതിയ നമ്പര്‍ ആവശ്യപ്പെട്ട് കെ കെ രമ മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്.

   ടി പി ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പര്‍ തന്നെയാണ് കെ കെ രമ എം എല്‍ എ ഔദ്യോഗിക ഫോണ്‍ നമ്പര്‍.
   ടി പി ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പര്‍ തന്റെ ഔദ്യോഗിക ഫോണ്‍ നമ്പരാക്കി വടകര എംഎല്‍എയും ടി പിയുടെ സഹധര്‍മിണിയുമായ കെ കെ രമ. 2012 മേയ് നാലു വരെ പലതരം ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന ഈ നമ്പര്‍ ഔദ്യോ?ഗിക ഫോണ്‍ നമ്പരാക്കിയ കാര്യം അവര്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് അന്നവര്‍ ജനങ്ങളെ അറിയിച്ചത്.

   സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ പ്രത്യയശാസ്ത്രവ്യതിചലനങ്ങള്‍ നടക്കുന്നു എന്നാരോപിച്ചാണ് 2009-ല്‍ ഒഞ്ചിയത്ത് റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി)എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നല്‍കുന്നത്. സംഘടനയുടെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കണ്‍വീനറും ആയിരുന്നു ടി.പി ചന്ദ്രശേഖരന്‍.സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആര്‍.എംപി പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് 2012 മേയ് 4നു ടി.പി കൊല്ലപ്പെടുന്നത്.

   സംഭവദിവസം രാത്രി 10 മണിക്ക് ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്ന് സംശയിക്കുന്നതായി കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആരോപിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന്റെ വധം കേരളീയ രാഷ്ട്രീയ സാമൂഹിക മാധ്യമരംഗങ്ങളില്‍ വ്യാപകമായ ചര്‍ച്ചാവിഷയമായി.

   പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണപിഷാരടി തയ്യാറാക്കിയ 359 പേജുള്ള വിധിന്യായത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. സി.പി.എം. വിമതനും ആര്‍.എം.പി. നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുകാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേസിലെ 14-ാം പ്രതിയുമായ പി. മോഹനനെതിരെ സ്വീകാരയോഗ്യമായ തെളിവുകള്‍ ഇല്ലാത്തതുകൊണ്ടാണ് കുറ്റമുക്തനാക്കിയതെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
   Published by:Jayashankar AV
   First published:
   )}