ഇനി ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ; 2019 ഹർത്താൽ വിരുദ്ധ വർഷം

Last Updated:
കോഴിക്കോട്: ഹര്‍ത്താലുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട് ചേര്‍ന്ന വ്യാപാരി-വ്യവസായി-ടൂറിസം മേഖലയിലുള്ളവരുടെ സംയുക്ത യോഗത്തില്‍ തീരുമാനം. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിലാണിത്. 2019 ഹര്‍ത്താല്‍ വിരുദ്ധ വർഷമായി ആചരിക്കും. ഇക്കാര്യത്തില്‍ സഹകരണം അഭ്യര്‍ഥിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചപ. എന്നാല്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കടകള്‍ അടച്ചിട്ടുള്ള സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാപാര-വ്യവസായി മേഖലയിലെ 36 സംഘടനകൾ പങ്കെടുത്ത യോഗത്തിലാണ് ഹർത്താലിനെതിരെയുളള തീരുമാനം. ഹർത്താൽ ദിനത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്നും സ്വകാര്യ ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾ സർവീസ് നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. എന്നാല്‍ സംഘടനാ കാര്യങ്ങള്‍ക്ക് കടകള്‍ അടച്ചിടുമോയെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ വ്യാപാരി സംഘടനകള്‍ തയ്യാറായില്ല. ഹർത്താൽ ദിനത്തിൽ വിനോദസഞ്ചാര മേഖളയിലെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കേരള ട്രാവൽ മാർട്ട് സൊസൈറ്റിയും തീരുമാനിച്ചിട്ടുണ്ട്. ദേശീയ പൊതുപണിമുടക്കില്‍ സഹകരിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ജനുവരി ആദ്യവാരം തന്നെ യോഗം ചേരും.
advertisement
വ്യാപാരി പ്രതിനിധികള്‍, സ്വകാര്യ ബസ് - ലോറി ഉടമകള്‍ എന്നിവരുടേതടക്കമുള്ള 36 സംഘടനകളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കോഴിക്കോട് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ എന്നപേരില്‍ യോഗം ചേര്‍ന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും മറ്റും കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍, ബേക്കറി അസോസിയേഷന്‍, കേരള വ്യാപാരി - വ്യവസായ സമിതി, കാലിക്കറ്റ് ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി, ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസിംഗ് അസോസിയേഷന്‍, ലോറി അസോസിയേഷന്‍ തുടങ്ങി പ്രധാന സംഘടനകളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇനി ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ; 2019 ഹർത്താൽ വിരുദ്ധ വർഷം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement