• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രം; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ രാജ കുടുംബം

പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രം; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ രാജ കുടുംബം

പത്മനാഭ സ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട ഹർജിയിൽ അന്തിമ വാദം തുടങ്ങിയപ്പോഴാണ് രാജകുടുംബത്തിന്റെ നിലപാട് മാറ്റം

പദ്മനാഭസ്വാമി ക്ഷേത്രം

പദ്മനാഭസ്വാമി ക്ഷേത്രം

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രമെന്നു തിരുവിതാംകൂർ രാജ കുടുംബം സുപ്രീംകോടതിയിൽ. സ്വകാര്യ ക്ഷേത്രമാണെന്ന ഹൈക്കോടതിയിലെടുത്ത നിലപാട് മാറ്റിയാണ് രാജകുടുംബത്തിന്റെ വാദം. ബി നിലവറ തുറക്കുന്നതിലും അമിക്കസ് ക്യൂറിയുടെ നിയമനത്തിലും പിന്നീട് തീരുമാനം എടുക്കുമെന്ന് കോടതി വ്യക്തമാക്കി.

    പത്മനാഭ സ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട ഹർജിയിൽ അന്തിമ വാദം തുടങ്ങിയപ്പോഴാണ് രാജകുടുംബത്തിന്റെ നിലപാട് മാറ്റം. ജസ്റ്റിസ് യൂ യൂ ലളിത് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ  വാദിച്ച കൃഷ്ണൻ വേണുഗോപാലാണ് ക്ഷേത്രം സ്വകാര്യ ക്ഷേത്രമെന്ന നിലപാട് രാജ കുടുംബത്തിന് ഇല്ലെന്ന് അറിയിച്ചത്. പൊതു ക്ഷേത്രമാണെന്നും ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും രാജ കുടുംബം വാദിച്ചു. എങ്കിലും ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്കണമെന്നാണ് രാജ കുടുംബത്തിന്റെ ആവശ്യം.

    കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ

    അതേസമയം ബി നിലവറ തുറക്കുന്ന കാര്യത്തിൽ വാദത്തിനിടയിലോ, വാദം പൂർത്തിയായ ശേഷമോ തീരുമാനം എടുക്കുമെന്ന് കോടതി അറിയിച്ചു. അമിക്കസ് ക്യുറിയെ നിയമിക്കുന്നതിലും തീരുമാനം ഉടൻ ഉണ്ടാകില്ല. അമിക്കസ് ക്യൂറി ആയിരുന്ന മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കത്തു നൽകിയിരുന്നു. വാദം നാളെയും തുടരും. ക്ഷേത്രത്തിന്റെ ഭരണം ആർക്കെന്ന കാര്യത്തിലാണ് അന്തിമ വാദത്തിൽ കോടതി തീരുമാനം എടുക്കുക.
    First published: