നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Triple Lockdown | തൃശൂർ ജില്ലയിൽ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; അറിയേണ്ട കാര്യങ്ങൾ

  Triple Lockdown | തൃശൂർ ജില്ലയിൽ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; അറിയേണ്ട കാര്യങ്ങൾ

  മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. അനുവദനീയമായ സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേര്‍ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ തൃശൂർ ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൌൺ ഇന്നു അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. അടുത്ത ഞായറാഴ്ച വരെ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ സംബന്ധിച്ച്‌ കലക്ടര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. അനുവദനീയമായ സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേര്‍ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.

   1. ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കരുത്.

   2. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളിലും മിനിമം ജീവനക്കാരെ നിയോഗിച്ച്‌ രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നു വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

   3. അവശ്യസാധന കടകളിലെ വില്‍പ്പന ആര്‍.ആര്‍.ടികള്‍, വാര്‍ഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

   4. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്‌റ്റോറുകള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവ രാവിലെ എട്ട്​ മുതല്‍ വൈകീട്ട് അഞ്ച്​ വരെ പ്രവര്‍ത്തിക്കാം.

   5. പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം - പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ എട്ട്​ മുതല്‍ ഉച്ചക്ക്​ ഒന്ന്​ വരെയും മത്സ്യം, മാംസം, കോഴിക്കട കോള്‍ഡ് സ്‌റ്റോറേജ് എന്നിവ ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ ഏഴ്​ മുതല്‍ ഉച്ചക്ക്​ ഒന്നു വരെയും ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ എട്ട്​ മുതല്‍ വൈകീട്ട് ഏഴ്​ വരെയും പ്രവര്‍ത്തിക്കാം (പാര്‍സല്‍ മാത്രം).

   6. വിവാഹാഘോഷങ്ങളും മറ്റു ആഘോഷങ്ങളും മാറ്റിവെക്കണം. എന്നാല്‍, അടിയന്തര സാഹചര്യം വന്നാല്‍ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച്‌​ വിവാഹം ചടങ്ങുമാത്രമായി നടത്താം. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല.

   7. പാൽ, പത്ര വിതരണം, തപാൽ വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. പാൽ സംഭരണം ഉച്ചയ്ക്കു രണ്ടു വരെ നടത്താം.

   Also Read- Triple Lockdown | എറണാകുളം ജില്ലയിൽ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; അറിയേണ്ട കാര്യങ്ങൾ

   8. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.

   9. ഇലക്ട്രിക്കൽ, പ്ലംബിങ്, ടെലികമ്മ്യൂണിക്കേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യൻസിന് ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്ക് തിരിച്ചറിയൽ രേഖ സഹിതം യാത്ര ചെയ്യാം. ഹോം നഴ്സുകൾ, വീട്ടുപണികൾക്കായി സഞ്ചരിക്കുന്നവർ എന്നിവർ ഓൺലൈൻ പാസ് ലഭ്യമാക്കി യാത്ര ചെയ്യണം.

   10. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും.

   Also Read- Triple Lockdown | തിരുവനന്തപുരം ജില്ലയിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; അറിയേണ്ട കാര്യങ്ങൾ

   മറ്റു നിയന്ത്രണങ്ങൾ

   ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്.

   മാധ്യമ പ്രവർത്തകർക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. പാസുകൾ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാൽ ലഭ്യമാകും.
   Published by:Anuraj GR
   First published:
   )}