advertisement

കാസർഗോഡ് റെയിൽവേ ട്രാക്കിൽ രണ്ടുപേർ മരിച്ച നിലയിൽ; സമീപം മോഷണം പോയ മൊബൈൽ ഫോണുകളും

Last Updated:

പള്ളത്ത് ട്രെയിൻതട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

കാസർഗോഡിന് സമീപം പള്ളത്ത് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.  നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20നുള്ള ഗുഡ്സ് ട്രെയിനാണ് തട്ടിയത്.
ലോക്കോ പൈലറ്റ് നൽകിയ വിവരമനുസരിച്ച് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം ട്രാക്കിലും മറ്റൊന്ന് ട്രാക്കിനു സമീപവുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്.
മരിച്ച ഇരുവരും നേരത്തെ മോഷണക്കേസുകളിൽ പ്രതികളാണ്. മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് റെയിൽവേ ട്രാക്കിൽ രണ്ടുപേർ മരിച്ച നിലയിൽ; സമീപം മോഷണം പോയ മൊബൈൽ ഫോണുകളും
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement