കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

Last Updated:

കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്

News18
News18
കൊച്ചി: കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി.
രാത്രി 12.30 ഓടെ അഞ്ചുപേര്‍ സഞ്ചരിച്ച കാര്‍ ഗോതുരുത്ത് കടവാ തുരുത്ത് പുഴയില്‍ വീണാണ് അപകടം. ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഈ സമയത്ത് ശക്തമായ മഴ പെയ്തിരുന്നു. നല്ല ഒഴുക്കായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഏറെനേരം കഴിഞ്ഞാണ് കാര്‍ കണ്ടെത്താനായത്.
നാല് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് കാറിലുണ്ടായിരുന്നത്. ഗൂഗിള്‍ മാപ്പ് ഇട്ടാണ് ഇവര്‍ വാഹനം ഓടിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. നാട്ടുകാരാണ് മൂന്നുപേരെ രക്ഷപ്പെടുന്നതിയത്. ഒന്നര മണിക്കൂറിനുശേഷമാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരുംചേര്‍ന്ന് കാര്‍ കണ്ടെത്തി പുറത്തെടുത്തത്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി
Next Article
advertisement
'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ
'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ
  • ധനശ്രീ ചഹലുമായി വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസത്തിൽ തന്നെ വഞ്ചന കണ്ടെത്തിയതായി വെളിപ്പെടുത്തി.

  • ധനശ്രീയുടെ വെളിപ്പെടുത്തൽ റിയാലിറ്റി ഷോയിൽ നടി കുബ്ര സെയ്തിനോട് സംസാരിക്കുമ്പോഴായിരുന്നു.

  • വിവാഹമോചനത്തിന് ശേഷം ജീവനാംശം സംബന്ധിച്ച അഭ്യൂഹങ്ങൾ അസത്യമാണെന്ന് ധനശ്രീ വ്യക്തമാക്കി.

View All
advertisement