സര്‍ക്കാരിന് തിരിച്ചടി; ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കാന്‍ ഹൈക്കോടതി വിധി. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും നിര്‍ബന്ധിച്ചെന്ന ആരോപണത്തിലായിരുന്നു ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ കേസ് രജ്‌സറ്റര്‍ ചെയ്തത്.
ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ വിചാരണ കോടതിക്ക് കൈമാറാനും കോടതി നര്‍ദേശിച്ചു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.
സ്വര്‍ണക്കള്ള കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതിന്റെയും സന്ദീപ് നായരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
advertisement
സ്വര്‍ണക്കടത്തു കേസ് ഉന്നത വ്യക്തികളിലേക്ക് തിരിയുമെന്ന് കണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന് ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ പി രാധകൃഷ്ണന്‍ ആരോപിച്ചു. ഒരു ഏജന്‍സിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത് ശരിയല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഇഡി സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 16, 2021 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സര്‍ക്കാരിന് തിരിച്ചടി; ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കി







