നടന്നു വരവേ ഒഴുക്കിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർഥിനികൾ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്കൂൾ വിട്ടു വന്ന വിദ്യാർഥിനികളാണ് റോഡിലെ വെള്ളക്കെട്ടിൽ കൂടി ഒലിച്ച് പോയത്.
കോട്ടയം: വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂഞ്ഞാർ പനച്ചിപ്പാറയിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയായിരുന്നു സ്കൂൾ വിട്ടു വന്ന വിദ്യാർഥിനികളാണ് റോഡിലെ വെള്ളക്കെട്ടിൽ കൂടി ഒലിച്ച് പോയത്. ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി.
തീക്കോയ് സെന്റ് മേരിസ് സ്കൂളിലെ വിദ്യാർഥിനികളാണ് ഒഴുക്കിൽപ്പെട്ടത്. മീനച്ചിലാറ്റിലേക്ക് സ്ഥലത്ത് നിന്ന് കേവലം 25-മീറ്റർ മാത്രം. വെള്ളക്കെട്ടിൽ ശക്തമായ ഒഴുക്കാണെങ്കിലും ആഴമില്ലാത്തത് മൂലം അപകടം ഒഴിവായി. എതിർദിശയിലെത്തിയ വാഹനത്തിന് വഴിമാറി കൊടുത്തത്തോടെ ഒഴുക്കിൽ പെടുകയായിരുന്നു.
അമ്പത് മീറ്ററോളം ഒഴുകിയ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ വീട്ടിലെത്തിച്ചു.
advertisement
വിദ്യാർഥിനികൾ ഒഴുക്കിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലയിൽ ഇടവിട്ടുള്ള മഴ ശക്തമായിരുന്നു. പലയിടത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2022 8:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടന്നു വരവേ ഒഴുക്കിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർഥിനികൾ



