കോഴിക്കോട്: വെള്ളിമാടുകുന്ന് പോക്സോ കേസ് അതിജീവിതകളെ പാർപ്പിക്കുന്ന എൻട്രി ഹോമിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കോഴിക്കോട് നഗരത്തിൽ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആണ് പോക്സോ കേസിൽ അതിജീവിതകളായ പെൺകുട്ടികളെ എൻട്രി ഹോമിൽനിന്ന് കാണാതായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് പി അബ്ദുൽ നാസർ പറഞ്ഞിരുന്നു. സാമൂഹ്യനീതി കോംപ്ലക്സിലെ സുരക്ഷ വർധിപ്പിക്കുന്ന കാര്യത്തിൽ ജില്ലാ കളക്ടറോട് ഈയടുത്ത ദിവസം പോലും സംസാരിച്ചിരുന്നെന്നും സി ഡബ്യു സി ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
എൻട്രി ഹോമിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളും കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പൊലീസ് വ്യക്തമാക്കിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പെൺകുട്ടികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയത്.
ഈ വർഷം ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായിരുന്നു. സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തിരുന്നു. കാണാതായ പെണ്‍കുട്ടികളെ മൈസൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നും മറ്റ് നാല് പേരെ മലപ്പുറത്തെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.
പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ അച്ഛനെയും അമ്മയെയും കത്തിമുനയിൽ നിർത്തി തട്ടിക്കൊണ്ടു പോയി
പ്രണയത്തിൽനിന്ന് പിൻമാറിയ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ കാമുകനും സുഹൃത്തുക്കളും അച്ഛനെയും അമ്മയെയും കത്തിമുനയിൽ നിർത്തി സിനിമാ സ്റ്റൈലിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട ചേസിങ്ങിനൊടുവിൽ പൊലീസ് സംഘം പെൺകുട്ടിയെ മോചിപ്പിച്ച് അക്രമികളെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ മൈലാടുതുറയിലാണ് (Mayiladuthurai)സിനിമാ രംഗങ്ങളെ വെല്ലുന്ന തട്ടിക്കൊണ്ടു പോകൽ അരങ്ങേറിയത്.
Also Read- എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; അധ്യാപകന് 79 വർഷം കഠിന തടവ്
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തഞ്ചാവൂർ ആടുതുറ സ്വദേശി വിഘ്നേശ്വരൻ മൈലാടുതുറയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയത്തിലേക്കു വഴിമാറി. എന്നാൽ, ഇയാളുടെ തനിസ്വരൂപം മനസ്സിലാക്കിയതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. ഇതോടെ ഭീഷണിയുമായി യുവാവ് രംഗത്തെത്തി. വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നിരവധി തവണ പെൺകുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ, ഇനി ശല്യം ചെയ്യില്ലെന്ന് എഴുതിനൽകിയാണ് വിഘ്നേശ്വരൻ കേസിൽനിന്ന് രക്ഷപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.