Vande Bharat Kerala | 'ഹലോ ബ്രോ' കേരളത്തിന്‍റെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടുമ്പോൾ
- Published by:Arun krishna
- news18-malayalam
Last Updated:
Kerala's 2nd Vande Bharat Express : കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നും ഈ അപൂര്‍വ സമാഗമം.
കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനും കാസര്‍ഗോഡ് നിന്ന് ഞായറാഴ്ച സര്‍വീസ് ആരംഭിച്ചു. ആദ്യ വന്ദേഭാരത് ഹിറ്റായതിന് പിന്നാലെയാണ് തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടില്‍ ആലപ്പുഴ വഴി രണ്ടാം വന്ദേഭാരത് അനുവദിച്ചത്. ഉദ്ഘാടന യാത്രയ്ക്കിടെ പുതിയ വന്ദേഭാരത് പഴയ വന്ദേഭാരത് ട്രെയിനെ കണ്ടുമുട്ടിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ദക്ഷിണ റെയില്‍വെ എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിലാണ് കേരളത്തിലെ രണ്ട് വന്ദേഭാരതും അടുത്തടുത്ത ട്രാക്കുകളിലൂടെ കടന്നുപോകുന്നത്. കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നും ഈ അപൂര്‍വ സമാഗമം. കേരളത്തിലെ രണ്ട് വന്ദേഭാരതുകള്‍ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ദൃശ്യങ്ങള്‍ക്കൊപ്പം ദക്ഷിണ റെയില്‍വേ കുറിച്ചത്.
Two Kerala Vande Bharat Meets Each Other
20634 Trivandrum-Kasaragod Vande Bharat meets 02631 Kasaragod-Trivandrum Vande Bharat greets between kasargod – Kanhangad#VandeBharat #kasaragod @RailMinIndia pic.twitter.com/NWAz7HRmey
— Southern Railway (@GMSRailway) September 24, 2023
advertisement
ഞായറാഴ്ച ഫ്‌ളാഗ്ഓഫിന് പിന്നാലെ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ദക്ഷിണറെയില്‍വേ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കേരളത്തിന് അനുവദിച്ച ആലപ്പുഴ വഴിയുള്ള പുതിയ കാസര്‍കോട്-തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസ് അടക്കം 9 വന്ദേഭാരത് സര്‍വീസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്.
ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് തുടങ്ങും. ബുധനാഴ്ച കാസര്‍കോട്ടുനിന്നും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും ട്രെയിന്‍ സര്‍വീസ് നടത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
September 24, 2023 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vande Bharat Kerala | 'ഹലോ ബ്രോ' കേരളത്തിന്‍റെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടുമ്പോൾ