വേണാട് എക്സ്പ്രസില്‍ തിരക്കിൽപെട്ട് 2 സ്ത്രീകൾ കുഴഞ്ഞുവീണു; ഓണാവധി കഴിഞ്ഞ് ട്രെയിനുകളിൽ വലിയ തിരക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
വേണാട് എക്സ്പ്രസിൽ അവസാന ആറ് കംപാർട്ടുമെന്റുകളിൽ ആളുകൾക്ക് കയറാൻ പോലുമാകാത്ത തിരക്കാണ്
തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസിൽ തിരക്കുകാരണം രണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞു വീണു. ജനറൽ കംപാർട്ട്മെന്റിൽനിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് സ്ത്രീകൾ കുഴഞ്ഞ് വീണതെന്ന് സഹയാത്രികർ പറഞ്ഞു. യാത്രക്കാർ ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി.
സ്കൂളുകളിലെ ഓണാവധി കഴിഞ്ഞതിനാൽ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വേണാട് എക്സ്പ്രസിൽ അവസാന ആറ് കംപാർട്ടുമെന്റുകളിൽ ആളുകൾക്ക് കയറാൻ പോലുമാകാത്ത തിരക്കാണ്.
തിരക്കിനിടയിൽ പലർക്കും പരിക്ക് പറ്റിയതായും റിപ്പോർട്ടുണ്ട്. യാത്രാ ദുരിതം മാറാൻ കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്.
റെയിൽവേയുടെ വിശദീകരണം
മാധ്യമങ്ങളിൽ തെറ്റായി അവകാശപ്പെടുന്നതുപോലെ വേണാട് എക്‌സ്‌പ്രസ് പിറവം റോഡിൽ പിടിച്ചിട്ടിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. വൈദ്യസഹായം ആവശ്യമുള്ള യാത്രക്കാർക്ക് സഹായം നൽകാൻ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും റെയിൽവേ ഉദ്യോഗസ്ഥർ എപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കുന്നു. ഇന്ന് രാവിലെയും തിരുവല്ല സ്‌റ്റേഷനിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു യാത്രക്കാരിയെ പ്രാഥമിക ചികിത്സ നൽകി. മറ്റ് സ്റ്റേഷനുകളിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
September 23, 2024 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേണാട് എക്സ്പ്രസില്‍ തിരക്കിൽപെട്ട് 2 സ്ത്രീകൾ കുഴഞ്ഞുവീണു; ഓണാവധി കഴിഞ്ഞ് ട്രെയിനുകളിൽ വലിയ തിരക്ക്