Gold Smuggling Case | രണ്ടുവർഷത്തെ വാട്സാപ്പ് ചാറ്റുകൾ വിരൽ ചൂണ്ടുന്നത് സ്വർണക്കടത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വപ്ന അറസ്റ്റിലായി 10 ദിവസത്തിന് ശേഷമുള്ള വാട്ടസ് ആപ്പ് സംഭാഷണങ്ങളിൽ കൂടുതലായും ഇരുവരും പങ്കുവയ്ക്കുന്നത് ബാങ്ക് ലോക്കർ സംബന്ധിച്ച കാര്യങ്ങളാണ്.
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വാട്സാപ് ചാറ്റുകൾ. എം ശിവശങ്കറും ചാർട്ടേഡ് അകൗണ്ടന്റ് വോണുഗോപാലും തമ്മിലുള്ള സന്ദേശങ്ങളാണ് പുറത്തുവന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കർ, ബാങ്ക് അക്കൗണ്ടുകൾ എന്നവ സംബന്ധിച്ച വിവങ്ങളാണ് പ്രധാനമായും ചാറ്റിലുള്ളത്.
2018 നവംബറില്‍ പണം ലോക്കറില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ശിവശങ്കറും വേണുഗോപാലും തമ്മില്‍ വാടസ് ആപ് സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ശിവശങ്കറിന്‍റെ കൂടി നിര്‍ദേശത്തിന്‍റെ നവംബര്‍ 30 ന് സ്വപ്നയുടെ സാന്നിധ്യത്തിൽ ലോക്കര്‍ തുറന്ന് പണം വച്ചുവെന്ന് വേണുഗോപാല്‍ ശിവശങ്കറിനെ അറിയിക്കുന്നുമുണ്ട്. പിന്നീട് ഓരോ ഘട്ടത്തിലും ലോക്കര്‍ തുറക്കുന്നതും ബാങ്ക് ഇടപാടുകളും സ്വപ്നയുമായുള്ള സംഭാഷണം അപ്പപ്പോള്‍ തന്നെ വേണുഗോപാല്‍ ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് വാട്സ് ആപ് ചാറ്റുകളില്‍ നിന്ന് വ്യക്തമാണ്.
advertisement
ശിവശങ്കറിന്‍റെ മൊഴിയിലെ ഇത്തരം പൊരുത്തക്കേടുകളാണ് കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് അറിവുണ്ടായിരുന്നെന്ന സൂചനയായി എന്‍ഫോഴ്സ്മെന്‍റ് ചൂണ്ടിക്കാട്ടുന്നത്. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിയപ്പോഴും ലോക്കറിന്റെ കാര്യം ചോദിച്ചെന്ന് വേണുഗോപാൽ ശിവശങ്കറിനെ അറയിക്കുന്നുമുണ്ട്.
സ്വപ്ന അറസ്റ്റിലായി 10 ദിവസത്തിന് ശേഷമുള്ള വാട്ടസ് ആപ്പ് സംഭാഷണങ്ങളിൽ കൂടുതലായും ഇരുവരും പങ്കുവയ്ക്കുന്നത് ബാങ്ക് ലോക്കർ സംബന്ധിച്ച കാര്യങ്ങളാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷ്ണർ, വേണുഗോപാലിനെ വിളിക്കുന്നതിന് മുമ്പും ശേഷവും ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറുമായി സന്ദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്. കസ്റ്റംസ് തന്നെ ലക്ഷ്യമാക്കുന്നതായും മറ്റുള്ളവരെ തിരിച്ചറിഞ്ഞെന്നും വേണുഗോപാൽ പറയുമ്പോൾ ആരോടും ഒന്നും പ്രതികരിക്കേണ്ടെന്നാന്നാണ് ശിവശങ്കറിന്റെ ഉപദേശം.
advertisement
മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മാധ്യങ്ങളിൽ നിന്നും മാധ്യമങ്ങളെ ഒഴിവാകാൻ കേരളം വിട്ട് പോകണമെന്നും വേണുഗോപാലിനോട് ശിവശങ്കർ നിർദ്ദേശിക്കുന്നു. അന്വേഷണ ഏജൻസികൾ തന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എം ശിവശങ്കറിന് സൂചന ലഭിച്ചിരുന്നതായും വാട്സ് ആപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്തം. താൻ ആവശ്യപ്പെട്ടിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ലോക്കർ തുറന്നതെന്ന വേണുഗോപാലിന്റെ മൊഴിയെന്ന മാധ്യമ വാർത്തകളും ശിവശങ്കർ പങ്കുവച്ചിട്ടുണ്ട്.
പ്രതികളുടെ പണമിടപാടുകൾ തനിക്കറിയില്ലെന്ന ശിവശങ്കറുടെ മൊഴിക്കു വിരുദ്ധമാണ് വാട്സാപ്പ് ചാറ്റുകൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളിലാണ് ഇക്കാര്യങ്ങളുള്ളത്. ശിവശങ്കറിനെ കൂടുതൽ കുരുക്കിലാക്കുനനതാണ് ഈ തെളിവുകൾ. പണമിടപാടുകള്‍ സംബന്ധിച്ച ഈ അവ്യക്തത മാറ്റാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്സമെന്‍റ് നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2020 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | രണ്ടുവർഷത്തെ വാട്സാപ്പ് ചാറ്റുകൾ വിരൽ ചൂണ്ടുന്നത് സ്വർണക്കടത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്