ഡാമിൽ കാലുതെന്നി വീണ് രണ്ടു യുവാക്കൾ മുങ്ങിമരിച്ചു; മരിച്ചത് വിവാഹസത്ക്കാരത്തിനെത്തിയ ബന്ധുക്കൾ
- Published by:Arun krishna
- news18-malayalam
Last Updated:
സുഹൃത്തിന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അപകടം
തൊടുപുഴ കാഞ്ഞാറിൽ മലങ്കര ജലാശയത്തില്‍ കാലുതെന്നി വീണ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ്, ചങ്ങനാശേരി സ്വദേശി അമൻ ഷാബു എന്നിവരാണ് മരിച്ചത്. സുഹൃത്തിന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അപകടം. കോട്ടയം ഈസ്റ്റ് എസ്.ഐ റിജുവിന്‍റെ മകനും സഹോദരീ പുത്രനുമാണ് മരിച്ച ഫിര്‍ദോസും അമന്‍ ഷാബുവും.
വിവാഹസത്കാരത്തില്‍ പങ്കെടുത്ത് തിരികെ മടങ്ങുംവഴി കാലു കഴുകാൻ കാഞ്ഞാർ ടൗണിനു സമീപം പാലത്തിനു താഴെ ഇറങ്ങിയപ്പോള്‍ കാല് തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും കരക്കെത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും, ആരോഗ്യനില ഗുരുതരമായതിനാൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തും മുൻപേ രണ്ട് പേരും മരണപ്പെട്ടിരുന്നുവെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2022 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡാമിൽ കാലുതെന്നി വീണ് രണ്ടു യുവാക്കൾ മുങ്ങിമരിച്ചു; മരിച്ചത് വിവാഹസത്ക്കാരത്തിനെത്തിയ ബന്ധുക്കൾ