advertisement

യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്കിലെ പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു മണിക്കൂറിനിടെ സംഭവിച്ചത് രണ്ടു തവണ

Last Updated:

എന്നാൽ പോസ്റ്റിനു താഴെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാമെന്ന വെല്ലുവിളിയുമായി ഒട്ടേറെപ്പേർ രംഗത്തെത്തി.

തിരുവനന്തപുരം: കായംകുളം എം.എൽ.എ യു. പ്രതിഭ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ രണ്ടു മണിക്കൂറിനിടെ അപ്രത്യക്ഷമായത് രണ്ടു തവണ. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നതായിരുന്നു ആദ്യ പോസ്റ്റ്. ഇത് ചർച്ചയായതിനു പിന്നാലെ അപ്രത്യക്ഷമായി. തുടർന്ന് ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അതും മിനിട്ടുകൾക്കുള്ളിൽ അപ്രത്യക്ഷമായി.
തന്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തതെന്നും മറ്റു അനാവശ്യ ചർച്ചകളിലേക്ക് കൊണ്ടുപോകരുതെന്നുമാണ് രണ്ടാമത്തെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്.  
എന്നാൽ പോസ്റ്റിനു താഴെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാമെന്ന വെല്ലുവിളിയുമായി ഒട്ടേറെപ്പേർ രംഗത്തെത്തി. ഇതോടെ ഈ പോസ്റ്റും ഫേസ്ബുക്കിൽ നിന്ന് അപ്രതീക്ഷമാകുകയായിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിൻ ക്വാട്ട ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

advertisement
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കോവിഡ് വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അമ്പത് ശതമാനം  കേന്ദ്രസര്‍ക്കാരിനുള്ളതാണ്. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തില്‍ അത് സൗജന്യമായി നല്‍കുകയും വേണം. സംസ്ഥാനങ്ങള്‍ക്ക് മതിയായ വാക്‌സിന്‍ ഉറപ്പാക്കേണ്ടത് പൊതു താല്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
 ഏപ്രില്‍ 19ന് പ്രഖ്യാപിച്ച നയമനുസരിച്ച് വാക്‌സിന്‍ നിര്‍മാതാക്കള്‍ അമ്പത് ശതമാനം  കേന്ദ്രസര്‍ക്കാരിന് നല്‍കണം. ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലുമായി വിതരണം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുകയും വേണം. സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും.
advertisement
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സമൂഹ പ്രതിരോധം സൃഷ്ടിക്കുകയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി.
ആവശ്യമായ വാക്‌സിന്‍ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 50 ലക്ഷം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 5.5 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചത്. ഇതുകാരണം വാക്‌സിനേഷനുള്ള സ്‌പോട്ട് റജിസ്‌ട്രേഷന്‍ മുടങ്ങിയിരിക്കുകയാണ്. കേരളം ആവശ്യപ്പെട്ടതില്‍ ബാക്കിയുള്ള വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്കിലെ പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു മണിക്കൂറിനിടെ സംഭവിച്ചത് രണ്ടു തവണ
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement