Reliance കോവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം റിലയൻസ് വർധിപ്പിക്കുന്നു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ 70,000 ത്തോളം രോഗികൾക്ക് ഇത് ആശ്വാസമാകും.
മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള ജാംനഗർ ഓയിൽ റിഫൈനറിയിൽ ഓക്സിജൻ ഉൽപാദനം വർധിപ്പിച്ചു. കോവിഡ് -19 ബാധിത സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാനാണ് പ്രതിദിന ഓക്സിജൻ ഉൽപാദനം 700 ടണ്ണിലധികമായി റിലയൻസ് വർധിപ്പിച്ചത്. ഗുജറാത്തിലെ ജാംനഗർ റിഫൈനറികളിൽ നേരത്തെ 100 ടൺ മെഡിക്കൽ ഗ്രേഡ് ഓക്സിജനാണ് ഉൽപാദിപ്പിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ 70,000 ത്തോളം രോഗികൾക്ക് ഇത് ആശ്വാസമാകും.
മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉൽപാദന ശേഷി 1,000 ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
അസംസ്കൃത എണ്ണയിൽ നിന്നും ഡീസൽ, പെട്രോൾ, ജെറ്റ് ഇന്ധനം എന്നിവ നിർമ്മിക്കുന്ന പ്രവർത്തനമാണ് ജാംനഗർ റിഫൈനറികളിൽ നടക്കുന്നത്. എന്നാൽ കോവിഡ് വ്യാപന സാഹചര്യത്തിൽ ഓക്സിജൻ ഉൽപാദനത്തിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കാൻ റിലയൻസ് സ്ഥാപിക്കുകയായിരുന്നു. ഈ പ്ലാന്റിൽ നിന്നും ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളിൽ ഓരോ ദിവസവും 700 ടൺ ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്.
മൈനസ് 183 ഡിഗ്രി സെൽഷ്യസിൽ പ്രത്യേക ടാങ്കറുകളിൽ ഗതാഗതം ഉൾപ്പെടെ ഓക്സിജന്റെ മുഴുവൻ വിതരണവും സംസ്ഥാന സർക്കാരുകൾക്ക് സൗജന്യമായാണ് നൽകുന്നതെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
advertisement
ഇതിനിടെ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐഒസി) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) തങ്ങളുടെ റിഫൈനറികളിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജനും ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികൾക്ക് വിതരണം ചെയ്യുന്നുണ്ട്. 150 ടൺ ഓക്സിജൻ സൗജന്യമായാണ് വിതരണം ചെയ്യുന്നതെന്ന് ഐഒസി അറിയിച്ചു. 100 ടൺ ഓക്സിജൻ യാതൊരു വിലയും കൂടാതെ വിതരണം ചെയ്യാൻ ആരംഭിച്ചതായി ബിപിസിഎല്ലും അറിയിച്ചു.
advertisement
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ച് റിലയൻസ് ഫൗണ്ടേഷൻ രാജ്യത്തെ ആദ്യത്തെ കോവിഡ് ആശുപത്രി മുംബൈയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 100 കിടക്കകളുള്ള ആശുപത്രി വെറും രണ്ടാഴ്ചയ്ക്കുള്ളിലാണ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 250 കിടക്കകൾ ഒരുക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ലോധിവാലിയിൽ റിലയൻസ് സമ്പൂർണ്ണ ഇൻസുലേഷൻ സൗകര്യം ഒരുക്കി ജില്ലാ അധികൃതർക്ക് കൈമാറുകയും ചെയ്തു. കൂടാതെ, മുംബൈയിലെ സ്പാൻഡൻ ഹോളിസ്റ്റിക് മദർ-ചൈൽഡ് കെയർ ഹോസ്പിറ്റലിൽ ക്വാറന്റൈൻ കേന്ദ്ര ഒരുക്കുകയും ചെയ്തു.
advertisement
ഡൽഹിയിലെ സർദാർ പട്ടേൽ കോവിഡ് -19 കെയർ സെന്ററിൽ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനും റിലയൻസ് ഫൗണ്ടേഷൻ പിന്തുണ നൽകി. ബിഎംസിയുമായി സഹകരിച്ച് മുംബൈയിലെ എച്ച്ബിടി ട്രോമ ഹോസ്പിറ്റലിൽ 10 ബെഡ്ഡ് ഡയാലിസിസ് സെന്ററും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപിച്ചു.
പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി മൾട്ടി സെന്റർ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ഐസിഎംആർ തിരിച്ചറിഞ്ഞ മഹാരാഷ്ട്രയിലെ ആദ്യത്തെ സ്ഥാപനമാണ് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ.
രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കും മുൻനിര തൊഴിലാളികൾക്കുമായി റിലയൻസ് പ്രതിദിനം 1,00,000 പിപിഇ, ഫേസ് മാസ്കുകളും ഉൽപാദിപ്പിച്ച് നൽകുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് അടിയന്തര സേവനങ്ങൾ തടസ്സമില്ലാതെ നിലനിർത്താൻ, 14,000 ആംബുലൻസുകൾക്ക് റിലയൻസ് 5.5 ലക്ഷം ലിറ്റർ സൗജന്യ ഇന്ധനം നൽകി.
advertisement
ഫലപ്രദമായ പരിശോധനാ കിറ്റുകൾ ഉൾപ്പെടെയുള്ളവ റിലയൻസ് ലൈഫ് സയൻസസ് പുറത്തിറക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ രാജ്യത്തെ പാവങ്ങളെ സഹായിക്കാൻ മിഷൻ അന്ന സേവാ എന്ന ഭക്ഷണ വിതരണ പദ്ധതിയും റിലയൻസ് ആരംഭിച്ചു.18 സംസ്ഥാനങ്ങളിലായി 5.5 കോടിയിലധികം ഗുണഭോക്താക്കളാണ് ഈ പദ്ധതിക്ക കീഴിലുള്ളത്. പിഎം-കെയർസ് ഫണ്ട് ഉൾപ്പെടെ വിവിധ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് 556 കോടി രൂപയും റിലയൻസ് സംഭാവന ചെയ്തു.
കൂടാതെ മിഷൻ കോവിഡ് സുരക്ഷ എന്ന മാസ്ക് വിതരണ പരിപാടിയും റിലയൻസ് ഫൗണ്ടേഷൻ ആരംഭിച്ചു. 21 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുൻനിര തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങൾക്കും 67 ലക്ഷത്തിലധികം മാസ്കുകൾ റിലയൻസ് ഫൗണ്ടേഷൻ വിതരണം ചെയ്തു.
advertisement
736 പലചരക്ക് കടകളിലൂടെ ഗ്രൂപ്പിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നു.
ടെലികോം സംരംഭമായ ജിയോ 40 കോടിയിലധികം ആളുകൾക്കും ആയിരക്കണക്കിന് സ്ഥാപനങ്ങൾക്കും തടസ്സമില്ലാത്തതും വിശ്വസനീയവുമായ ഡിജിറ്റൽ കണക്റ്റിവിറ്റിയും നൽകുന്നു.
Location :
First Published :
April 20, 2021 9:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Reliance കോവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം റിലയൻസ് വർധിപ്പിക്കുന്നു