കോഴിക്കോട്: യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന LLBവിദ്യാർഥിയായ അലൻ ഷുഹൈബിനെ സർവകലാശാല ചട്ടപ്രകാരം റോളിൽ നിന്ന് പുറത്താക്കി. ഇത് സംബന്ധിച്ച് അലന്റെ മാതാവ് സബിതാ ശേഖറിന് കണ്ണൂർ യൂണിവേഴ്സിറ്റി നിയമ വിഭാഗം തലവൻ സർക്കുലർ അയച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ മൂന്ന് മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. എൻഐഎ അന്വേഷണം തുടരുന്നതിനിടെയാണ് യൂണിവേഴ്സിറ്റിയുടെ നടപടി. എൽ എൽ ബി സ്കൂൾ സ്റ്റഡീസിലെ തലശ്ശേരി ക്യാമ്പസിലെ വിദ്യാർഥിയാണ് അലൻ ഷുഹൈബ്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബർ ഒന്നിനാണ് അലനെയും താഹയെയും പൊലീീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയതിന് പിന്നാലെയാണ് കേസ് എൻഐഎയ്ക്ക് കൈമാറുന്നത്. ഇരുവർക്കും നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വാദം. ഇരുവരും മാവോയിസ്റ്റ് ബന്ധമുള്ളവരാാണെന്ന് മുഖ്യയമന്ത്രിയും വ്യക്തമാക്കിയിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.