ഇടുക്കി ബാലന്‍പിള്ളസിറ്റിയില്‍ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ UAPA ചുമത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പോപ്പുലര്‍ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകരായ ഏഴ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്.
ഇടുക്കി: ഇടുക്കി ബാലന്‍പിള്ള സിറ്റിയില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഏഴ് പേര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രകടനം നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകരായ ഏഴ് പേര്‍ക്കെതിരെയാണ് നെടുങ്കണ്ടം പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. ആര്‍എസ്എസിനെതിരെ കൊലവിളിമുഴക്കിയുമായിരുന്നു പ്രകടനം. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ പ്രകടനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ ഉപയോഗിക്കാതെയായിരുന്നു പ്രകടനം.
അനുമതിയില്ലാതെയുള്ള സംഘം ചേരല്‍, പൊതുസ്ഥലത്ത് ഗതാഗത സ്തഭനം, നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതിന് പുറമെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്.
advertisement
ഇടുക്കിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള അതിര്‍ത്തി മേഖലകള്‍ ശക്തമായ പൊലീസ് നിരീക്ഷണത്തിലാണ്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2022 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി ബാലന്‍പിള്ളസിറ്റിയില്‍ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ UAPA ചുമത്തി