'ശബരിമല'യിൽ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്
Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. ക്രമസമാധാന തകർച്ചയ്ക്കും വിശ്വാസത്തിനെതിരായ കടന്നാക്രമണത്തിനും എതിരെ ജനുവരി 22ന് സെക്രട്ടറിയറ്റും കളക്ട്രേറ്റുകളും വളയും. പന്ത്രണ്ടിന് വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ ഉപവാസമരിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു.
ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഘർഷം തടയുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. സംഘപരിവാർ ആക്രമത്തിന് സർക്കാർ പച്ചക്കൊടി കാട്ടുകയാണ്. ഡി.ജി.പി പറഞ്ഞാൽ കേൾക്കാത്ത എസ്.പിമാരെ പുറത്താക്കണമെന്നും യുഡിഎഫ് യോഗത്തിനു ശേഷം ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 1:17 PM IST