UNION BUDGET 2019: കേരളത്തിനു മേല്‍ ദുസഹമായ ഭാരം അടിച്ചേല്‍പ്പിച്ചെന്ന് മുഖ്യമന്ത്രി
Last Updated:
പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്. ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന കേരളത്തിന് അമിതഭാരമാകും.
തിരുവനന്തപുരം: എയിംസ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യപ്പെട്ട വായ്പാപരിധി വര്‍ധിപ്പിക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ച കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലൂടെ ദുസഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്. ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന കേരളത്തിന് അമിതഭാരമാകും. മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടിയെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല. കൊച്ചി ഷിപ്പ്യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റേത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ് മരവിപ്പോ വെട്ടിക്കുറയ്ക്കലോ ഉണ്ടാകുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2019 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
UNION BUDGET 2019: കേരളത്തിനു മേല്‍ ദുസഹമായ ഭാരം അടിച്ചേല്‍പ്പിച്ചെന്ന് മുഖ്യമന്ത്രി