'ഓണം ശക്തന്റെയടുത്ത് നിന്ന് തുടങ്ങുന്നു'; ചിങ്ങം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Last Updated:

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചിങ്ങമാസം ഇന്ന് ആരംഭിച്ചിരിക്കുകയാണ്

News18
News18
ചിങ്ങം ഒന്നിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ‌ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ശക്തന്റെയടുത്ത് നിന്നുമാണ് ഈ വർഷത്തെ ഓണം തുടങ്ങുന്നതെന്നും സുരേഷ് ​ഗോപി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സുരേഷ് ​ഗോപി പ്രതികരണം നടത്തിയത്. ഇന്ന് രാവിലെയാണ് സുരേഷ് ​ഗോപി ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.
Also Read : ചിങ്ങം 1| കേരള കർഷക ദിനം: പുതുവർഷത്തെ വരവേറ്റ് മലയാളികൾ
രാവിലെ മുതൽ തന്നെ ​ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനപ്രവാഹമാണ്. ​ഗുരുവായൂരിൽ ചോറൂണുകൾ, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ഇന്ന് മുതൽ കൂടുതലാകും. ചിങ്ങമാസമായതിനാൽ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചിങ്ങമാസം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. പഞ്ഞക്കർക്കിടകത്തിന്റെ കലക്കവും നെന്മണികളുടെ തിളക്കവും പഴയപോലെയില്ലെങ്കിലും ചിങ്ങത്തിന്റെ ഐശ്വര്യം നിറയും. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓണം ശക്തന്റെയടുത്ത് നിന്ന് തുടങ്ങുന്നു'; ചിങ്ങം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement