Gold Smuggling | ശിവശങ്കറിന്‍റെ അറസ്റ്റ് നിർണായക വഴിത്തിരിവ്; മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് വി.മുരളീധരന്‍

Last Updated:

സ്വർണക്കടത്തിൽ നേരിട്ട് പങ്കാളികളായിട്ടുളളവരിൽ നിന്ന്  കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു

ന്യൂഡൽഹി:  സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ  തള്ളപ്പെടുകയും പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെ തുടർന്നാണ് മുരളീധരന്‍റെ പ്രതികരണം .ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്ത ശേഷവും എനിക്ക് ബന്ധമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഢികളാക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ശിവശങ്കറിൽ ഒതുങ്ങുന്ന കേസല്ല ഇത്. യഥാർത്ഥ  ആസൂത്രകരിലേക്ക് അന്വഷണ സംഘം എത്തും. പാർട്ടിക്ക് നാണക്കേടുണ്ടാക്കാതെ മുഖ്യമന്ത്രി രാജി വെച്ച് ഒഴിയുന്നതാണ് നല്ലതെന്നും വി മുരളിധരൻ പറഞ്ഞു.
കേരള സർക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും  ശക്തമായ പ്രതിരോധത്തെയും കേസിന്റെ തെളിവുകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങളെയും ചെറുത്തു തോൽപിച്ചുകൊണ്ട് ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്ത അന്വേഷണ ഏജൻസികളെ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ അറിയിച്ചു. സ്വർണക്കടത്തിൽ നേരിട്ട് പങ്കാളികളായിട്ടുളളവരിൽ നിന്ന്  കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.
advertisement
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി രാവിലെ തള്ളിയിരുന്നു. കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.  അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് എൻഫോഴ്സ്മെന്‍റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling | ശിവശങ്കറിന്‍റെ അറസ്റ്റ് നിർണായക വഴിത്തിരിവ്; മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് വി.മുരളീധരന്‍
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement