'വീണയുടെ കുവൈത്ത് യാത്ര മുതല്‍ കൊടിക്കുന്നിലിന്‍റെ പ്രോടേം വരെ പരസ്പരം പുറംചൊറിഞ്ഞ് മുന്നേറുന്ന ഇന്‍ഡി സഖ്യത്തിന് അഭിവാദ്യങ്ങള്‍'; വി. മുരളീധരൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഗോത്രവര്‍ഗക്കാരനായ ഒ.ആര്‍.കേളു, ദേവസ്വം മന്ത്രിയായിരിക്കാന്‍ യോഗ്യനല്ല എന്ന് തീരുമാനിച്ച അതേ പിണറായി വിജയനാണ് കൊടിക്കുന്നിലിന്‍റെ രണ്ടു ദിവസത്തെയോര്‍ത്ത് മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്നും മുരളീധരൻ
പതിനെട്ടാം ലോക്‌സഭയിലെ പ്രോ ടേം സ്പീക്കര്‍ നിയമനത്തില്‍ കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തെ പരിഹസിച്ചാണ് മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടു ദിവസം മാത്രം ആയുസുള്ള ലോക്സഭാ പ്രോ ടേം സ്പീക്കര്‍ പദവിയിലേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാത്തതിലുള്ള പിണറായി വിജയന്‍റെ പ്രതിഷേധം കണ്ട് ചിരിക്കണോ കരയണോ എന്നറിയില്ല, എന്ന് പറഞ്ഞാണ് കുറിപ്പിന്റെ തുടക്കം. ഗോത്രവര്‍ഗക്കാരനായ ഒ.ആര്‍.കേളു, ദേവസ്വം മന്ത്രിയായിരിക്കാന്‍ യോഗ്യനല്ല എന്ന് തീരുമാനിച്ച അതേ പിണറായി വിജയനാണ് കൊടിക്കുന്നിലിന്‍റെ രണ്ടു ദിവസത്തെയോര്‍ത്ത് മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്നും മുരളീധരൻ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
രണ്ടു ദിവസം മാത്രം ആയുസുള്ള ലോക്സഭാ പ്രോ ടേം സ്പീക്കര്‍ പദവിയിലേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാത്തതിലുള്ള പിണറായി വിജയന്‍റെ പ്രതിഷേധം കണ്ട് ചിരിക്കണോ കരയണോ എന്നറിയില്ല..!
സംഘപരിവാറിന്‍റെ സവര്‍ണപ്രീണനമാണത്രെ കാരണം..!
ഗോത്രവര്‍ഗക്കാരനായ ഒ.ആര്‍.കേളു, ദേവസ്വം മന്ത്രിയായിരിക്കാന്‍ യോഗ്യനല്ല എന്ന് തീരുമാനിച്ച അതേ പിണറായി വിജയനാണ് കൊടിക്കുന്നിലിന്‍റെ രണ്ടു ദിവസത്തെയോര്‍ത്ത് മുതലക്കണ്ണീര്‍ ഒഴുക്കുന്നത്...
പാവം കേളു!
തുടര്‍ച്ചയായി (ഇടവേളയില്ലാതെ) ഏഴുതവണ സഭാംഗമായ ഭര്‍തൃഹരി മഹ്താബിനെയാണ് പ്രോടേം സ്പീക്കറാക്കിയത്.. എട്ടുതവണ സഭാംഗമായി എന്ന് പറയുന്ന കൊടിക്കുന്നില്‍ 1998ലും 2004ലും സഭയില്‍ അംഗമായിരുന്നില്ല എന്നതും പറയണം.. എന്നാല്‍ രണ്ടുതവണ വീതം എംഎല്‍എമാരായ വാസവനും കേളുവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പിണറായി വ്യക്തമാക്കണം.
advertisement
ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ തുടര്‍ച്ചയായി രണ്ടുതവണ രാഷ്ട്രപതി ആക്കിയതാണ് ബിജെപിയുടെ പാരമ്പര്യം..
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിതയെ രാഷ്ട്രപതിയാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരാണ് പിണറായിയുടെയും വി.ഡി സതീശന്‍റെയും പാര്‍ട്ടികള്‍..
അവരാണ് കൊടിക്കുന്നിലിനെ രണ്ടുദിവസം ചെയറില്‍ ഇരുത്താത്തത് ദളിത് അവകാശലംഘനമെന്ന് വാദിക്കുന്നത്..!
വീണയുടെ കുവൈത്ത് യാത്ര മുതല്‍ കൊടിക്കുന്നിലിന്‍റെ പ്രോടേം വരെ പരസ്പരം പുറംചൊറിഞ്ഞ് മുന്നേറുന്ന ഇന്‍ഡി സഖ്യത്തിന് അഭിവാദ്യങ്ങള്‍!
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 22, 2024 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീണയുടെ കുവൈത്ത് യാത്ര മുതല്‍ കൊടിക്കുന്നിലിന്‍റെ പ്രോടേം വരെ പരസ്പരം പുറംചൊറിഞ്ഞ് മുന്നേറുന്ന ഇന്‍ഡി സഖ്യത്തിന് അഭിവാദ്യങ്ങള്‍'; വി. മുരളീധരൻ