തിരുവനന്തപുരം: വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുവാൻ ആഗ്രഹിച്ചാൽ അതിൽ പ്രശ്നമില്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ വി മുരളീധരൻ. സിഎൻഎൻ ന്യൂസ് 18ന്‍റെ ചർച്ചയിലായിരുന്നു മുരളീധരന്‍റെ പ്രതികരണം.
വിശ്വാസികളായി എത്തുന്ന സ്ത്രീകൾക്ക് ശബരിമല പ്രവേശനം സാധ്യമാക്കുക എന്നത് സർക്കാരിന്‍റെയും പൊലീസിന്‍റെയും ഉത്തരവാദിത്തമാണ്. എന്നാൽ, ആക്ടിവിസ്റ്റുകളെ മലകയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.
സന്നിധാനത്ത് യുവതികൾ എത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നുവെന്നും വി മുരളീധരൻ ആരോപിച്ചു. പൊലീസിന്‍റെ ആസൂത്രണം ഇതിന്‍റെ പിന്നലുണ്ടായിരുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.