തിരുവനന്തപുരം: ലോകായുക്താ ( Lokayukta) നിയമ ഭേദഗതി ഓഡിനന്‍സ് കൊണ്ടുവന്നതോടെ അഴിമതിക്കെതിരെയുള്ള സിപിഎം (CPM) നിലപാടിലെ കാപട്യമാണ് പുറത്ത് വന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് (V Muraleedharan)
നിയമസഭയെ വിശ്വാസത്തിലെടുക്കാതെയുള്ള സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സംരക്ഷിക്കാനാണെന്നും വി മുരളീധരന് പറഞ്ഞു.
കോടിയേരിയുടെ ന്യായീകരണത്തില്‍ സഹതപിക്കാനാണ് തോന്നുന്നത്. പണ്ട് അമേരിക്കയെയാണ് എങ്കില്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങളിലും മോദിയെയാണ് കുറ്റം പറയുന്നത്. സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന കോടിയേരിയുടെ ആരോപണത്തിനും വി മുരളീധരന് തിരിച്ചടിച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്നവരാണ് ലോകായുക്തയില്‍ വരുന്നത്. അവര്‍ ചാരന്മാരാണോ എന്നാണോ കൊടിയേരി പറയുന്നതെന്നും വി മുരളീധരന് ചോദിച്ചു
ഭരണഘടനയുടെ അന്തസ്സത്ത തന്നെ നശിപ്പിക്കുന്ന നീക്കത്തിന് ഗവര്‍ണര്‍ കൂട്ടു നില്‍ക്കരുത്. അഴിമതിയെ സംരക്ഷിക്കുന്ന ഒരു ശ്രമത്തിനും ഗവര്‍ണര്‍ കൂട്ട് നില്‍ക്കരുത് എന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും വി മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.
അഴിമതിയോടുള്ള സിപിഎമ്മിന്റെ തനിനിറം പുറത്ത് വന്നു. അടുത്ത മാസം നിയമസഭ സമ്മേളിക്കാന്‍ ഇരിക്കെ ഓര്‍ഡിനന്‍സിന് വേണ്ടിയുള്ള നീക്കം അംഗീകരിക്കില്ല. കേന്ദ്രത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നപ്പോള്‍ എതിര്‍ത്തവരാണ് സി പി എം. നിയമസഭയെ വിശ്വാസത്തിലെടുക്കാത്ത നീക്കം ആരെ സംരക്ഷിക്കാനാണ്. മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും വി മുരളീധരന് പറഞ്ഞു.
ഭേദഗതി വേണ്ട എന്നതാണ് ബിജെപി നിലപാട്. ജുഡീഷ്യറിയുടെ അധികാരം കവര്‍ന്നെടുക്കുന്ന നീക്കം അനുവദിക്കില്ല. അപ് ലേറ്റ് അതോറിറ്റിയെ ഹൈക്കോടതി തന്നെ നിശ്ചയിക്കട്ടെ. അല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കി അധികാരം കവര്‍ന്നെടുക്കുന്ന നടപടി ശരിയല്ലെന്നും വി മുരളീധരന് പറഞ്ഞു.
പെഗാസ സ് വിവാദത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ആധികാരികത സംശയകരമെന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം. ഇത്തവണത്തെ കേന്ദ്ര ബജറ്റ് സാമ്പത്തിക രംഗത്തിന് ഉത്തേജകം നല്കുന്ന ബജറ്റാണ് പ്രതിക്ഷിക്കുന്നതെന്നും വി മുരളീധരന് പറഞ്ഞു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.