HOME /NEWS /Kerala / വാളയാർ: പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് കുട്ടികളുടെ അമ്മ

വാളയാർ: പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് കുട്ടികളുടെ അമ്മ

 കുട്ടികളുടെ അമ്മ മാധ്യമങ്ങൾക്ക് മുൻപിൽ

കുട്ടികളുടെ അമ്മ മാധ്യമങ്ങൾക്ക് മുൻപിൽ

ഫലവത്തായ അന്വേഷണത്തിലൂടെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് പെൺകുട്ടികളുടെ മാതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    പാലക്കാട്: വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ മരിച്ച കുട്ടികളുടെ അമ്മ. ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്നാണ് അവർ പറയുന്നത്. പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പൊലീസ് അറിയിച്ചിരിന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം. പൊലീസ് അപ്പീൽ പോകുന്നതിൽ ഫലമില്ല.. ഫലവത്തായ അന്വേഷണത്തിലൂടെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് പെൺകുട്ടികളുടെ മാതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

    Also Read-'പൊലീസും പ്രോസിക്യൂഷനും സമ്പൂർണ പരാജയം; വാളയാർ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം': ചെന്നിത്തല

    2017 ലാണ് വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ മാസങ്ങളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. കുട്ടികൾ പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കൾ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരാളെ നേരത്തെ വിട്ടയച്ചു. ബാക്കിയുള്ള മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ രണ്ട് ദിവസം മുൻപാണ് പോക്സോ കോടതി വിട്ടയച്ചത്. പിന്നാലെയാണ് പൊലീസിനെതിരെ കുട്ടികളുടെ അമ്മ രംഗത്തെത്തിയിരിക്കുന്നത്.

    First published:

    Tags: Walayar case, Walayar rape case, Walayar sexual abuse