ഏഴര മണിക്കൂറിൽ 501 കിലോമീറ്റർ, ട്രയൽ റണ്‍ ഉടൻ; കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനിനെ കുറിച്ച് അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ട്രെയിനിന്റെ റേക്കുകൾ ഇന്ന് കൊച്ചുവേളിയിൽ എത്തിച്ചേരും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന്റെ റേക്കുകൾ ഇന്ന് കൊച്ചുവേളിയിൽ എത്തിച്ചേരും. വൈകാതെ തന്നെ ട്രയൽ റൺ ആരംഭിക്കും. പരീക്ഷണ ഓട്ടങ്ങൾക്കു ശേഷം സർവീസിന്റെ സമയക്രമം അന്തിമമായി തീരുമാനിക്കും. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ചകൾ കൊണ്ട് 75 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്നവയാണ് വന്ദേ ഭാരത് എക്സ്പ്രസ്.
എന്താണ് വന്ദേ ഭാരത് എക്സ്പ്രസ്?
നേരത്തെ പറഞ്ഞതുപോലെ ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. 200 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ ഈ ട്രെയിന് സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞിരുന്നത്. രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രഖ്യാപിത വേഗം 160 കിലോമീറ്ററാണ്. എന്നാൽ രാജ്യത്ത് നിലവിലുള്ള ട്രാക്കുകളുടെ ശേഷി കണക്കിലെടുത്ത് പരമാവധി വേഗത 130 കിലോമീറ്റർ ആണ്.
advertisement
വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രത്യേകതകൾ
ഒട്ടനവധി സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും വന്ദേ ഭാരത് എക്സ്പ്രസിൽ ഉണ്ട്. യാത്രക്കാർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെയര്‍ കാര്‍. കറങ്ങുന്ന സീറ്റുകള്‍, മോഡുലാര്‍ ബയോ ടോയ്‌ലെറ്റ് എന്നിവയുമുണ്ട്. കൂടാതെ എ സി കോച്ചുകള്‍, വിശാലമായ ജനലുകള്‍, സ്ലൈഡിംഗ് ഡോര്‍ എന്നിവയുണ്ട്. പ്രത്യേക എഞ്ചിൻ ഇല്ല എന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്. പകരം ഒന്നിടവിട്ട് കോച്ചുകള്‍ക്കടിയില്‍ 250 കിലോവാട്ടിന്റെ നാല് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ കരുത്തിലാണ് ട്രെയിൻ ഓടുന്നത്. ആകെ 16 കോച്ചുകളാണ് വന്ദേ ഭാരത് എക്സ്പ്രസിലുള്ളത്. ഇതിൽ രണ്ടെണ്ണം എക്സിക്യൂട്ടീവ് കോച്ചുകളാണ്. മെക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇത് (ഐസിഎഫ്) രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്.
advertisement
വന്ദേ ഭാരത് കേരളത്തിലെത്തുമ്പോൾ
സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കുന്നതിന് നിരവധി പ്രതിസന്ധികളുണ്ട്. ട്രാക്കിന്‍റെ ശേഷി വർദ്ധിപ്പിക്കുകയും, ചില സ്ഥലങ്ങളിലെ വളവുകൾ നേരെയാക്കുകയും വേണം. കേരളത്തിൽ തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയുള്ള പാതയിലാണ് വളവുകൾ കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഈ പാതയിൽ ശരാശരി 80 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. എന്നാൽ ഷൊർണൂർ മുതൽ മംഗലാപുരം വരെയുള്ള പാതയിൽ 110 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ ഓടിക്കാനാകും. ഇപ്പോൾ കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ ശരാശരി വേഗത 45 കിലോമീറ്ററാണ്. രാജധാനി, ജനശതാബ്ദി എക്സ്പ്രസുകളാണ് കേരളത്തിൽ ഏറ്റവും വേഗതയിൽ ഓടുന്ന ട്രെയിനുകൾ.
advertisement
മറ്റ് പ്രത്യേകതകൾ
- വേഗത, സുരക്ഷ, മികച്ച സേവനം, ആഡംബരപൂർണമായ യാത്ര എന്നിവയാണ് ട്രെയിനിന്റെ പ്രത്യേകതകൾ.
- മേക്ക് ഇൻ ഇന്ത്യയിലൂടെ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സൈറ്റുകൾ
- 180 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ച് പായുന്ന തീവണ്ടികൾ
- 52 സെക്കന്റു കൊണ്ട് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാം
- കവച് ടെക്നോളജി പ്രകാരമുള്ള സുരക്ഷ. അതായത് കൂട്ടിയിടി തടയാൻ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക സംവിധാനം.
- അടിയന്ത സാഹചര്യത്തിൽ ലോക്കോ പൈലറ്റിന് യാത്രക്കാരുമായി സംസാരിക്കാനുള്ള സംവിധാനം.
- ഇൻഫൊർടെയിൻമെന്റിനായി സീറ്റുകൾക്ക് മുന്നില് 32 ഇഞ്ച് സ്ക്രീൻ.
- എല്ലാ കോച്ചുകളും എസി ഓട്ടോമാറ്റിക് ഡോറുകൾ
- ബയോ വാക്വം ശുചിമുറികള്‍
- ആധുനിക സീറ്റിംഗ് സംവിധാനം
- ജിപിഎസ് സിസ്റ്റം
- ലൈറ്റുകൾ പൂർണമായും എൽഇഡി സംവിധാനത്തിൽ
- പരമ്പരാഗത തീവണ്ടി സങ്കൽപ്പത്തെ മാറ്റി മറിക്കുന്ന രീതിയിലാകും വന്ദേഭാരത് വരുന്നത്
- കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പ്
- മുൻ നിശ്ചയിച്ചതിൽനിന്നു വ്യത്യസ്തമായി 8 കോച്ചിനു പകരം 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിക്കുന്നത്
- മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 14, 2023 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏഴര മണിക്കൂറിൽ 501 കിലോമീറ്റർ, ട്രയൽ റണ്‍ ഉടൻ; കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനിനെ കുറിച്ച് അറിയാം