• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിറന്നാൾ ദിനത്തിൽ ഗാനഗന്ധർവന്‍റെ ആയുരാരോഗ്യ സൗഖ്യത്തിന് ശബരീശ സന്നിധിയിൽ വഴിപാട്

പിറന്നാൾ ദിനത്തിൽ ഗാനഗന്ധർവന്‍റെ ആയുരാരോഗ്യ സൗഖ്യത്തിന് ശബരീശ സന്നിധിയിൽ വഴിപാട്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സാംസ്‌കാരിക സംഘടന തിടമ്പിന്‍റെ നേതൃത്വത്തിലാണ് സന്നിധാനത്ത് വഴിപാടുകള്‍ നടത്തിയത്.

News 18

News 18

  • News18
  • Last Updated :
  • Share this:
    'ഹരിവരാസനം' മലയാളിക്ക് സമ്മാനിച്ച ശബ്ദാനുഭൂതിയുടെ ഉടമ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ ആയൂരാരോഗ്യ സൗഖ്യത്തിനായി ശബരിമലയില്‍ വെള്ളിയാഴ്ച ഗണപതിഹോമവും പൂജയും നടത്തി.

    തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സാംസ്‌കാരിക സംഘടന തിടമ്പിന്‍റെ നേതൃത്വത്തിലാണ് സന്നിധാനത്ത് വഴിപാടുകള്‍ നടത്തിയത്. യേശുദാസിന്‍റെ ചെന്നൈയിലെ വീട്ടില്‍ നിന്ന് നെയ്മുദ്ര നിറച്ച് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി രോഹിത്തിന്‍റെ കൈവശം കൊടുത്തയയ്ക്കുകയും ചെയ്തു.

    ഗാനഗന്ധർവന് ജന്മദിനാശംസയുമായി പ്രധാനമന്ത്രിയും ഗവർണറും ഉൾപ്പെടെയുള്ള പ്രമുഖർ


    ഇത് വെള്ളിയാഴ്ച ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. രാവിലെ നെയ്യഭിഷേകവും അദ്ദേഹത്തിന്‍റെ പേരില്‍ നടന്നു. ഗാനഗന്ധര്‍വനും കുടുംബവും നിലവില്‍ മൂകാംബികയിലാണ്. പൂജിച്ച പ്രസാദം ഗാനഗന്ധര്‍വ്വനു വേണ്ടി രോഹിത് ഏറ്റുവാങ്ങി.
    Published by:Joys Joy
    First published: