ഉമ്മൻ ചാണ്ടിയേപ്പറ്റി നല്ലതു പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കി; ഊഴം കഴിഞ്ഞെന്ന് വിശദീകരണം
- Published by:Sarika KP
- news18-malayalam
Last Updated:
തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മൻ ചാണ്ടി ചെയ്ത സഹായം മറക്കാൻ കഴിയാത്തതിനാൽ പറഞ്ഞതാണെന്നും സതിയമ്മ പറഞ്ഞു.
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ല വാക്ക് പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയതായി സൂചന. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരി പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണ് ജോലി നഷ്ടമായത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ന്യൂസ് 18 ചാനൽ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെയാണ് സതിയമ്മയോടും പ്രതികരണം തേടിയത്. തന്റെ മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മുഖ്യമന്ത്രിയായിരിക്കെ
തന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതും സതിയമ്മ ചാനലിലൂടെ പറഞ്ഞു. അതിനാൽ ചാണ്ടി ഉമ്മനായിരിക്കും ഇക്കുറി വോട്ടെന്നും സതിയമ്മ പറഞ്ഞിരുന്നു.
advertisement
ആഗസ്റ്റ് 12-നാണ് ഇത് ചാനലിൽ സംപ്രേഷണം ചെയ്തത്. ഓഗസ്റ്റ് 21 തിങ്കളാഴ്ച ജോലിക്കെത്തിയ സതിയമ്മയോട് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ജോലിക്കു വരേണ്ടെന്ന് പറയുകയായിരുന്നു.പുറത്താക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന സൂചനയോടെയാണ് ഡപ്യൂട്ടി ഡയറക്ടർ വിവരം അറിയിച്ചതെന്ന് സതിയമ്മ മനോരമയോട് പറഞ്ഞു.
Also read-മരിച്ചെന്ന് കരുതി ബന്ധുക്കൾ ശവസംസ്കാരം നടത്തി; ഏഴാംനാൾ മരണാന്തര ചടങ്ങുകൾക്കിടയിൽ ആന്റണി തിരിച്ചെത്തി
11 വർഷമായുണ്ടായിരുന്ന ജോലിയാണ് നഷ്ടമായത്.കുടുംബത്തിന്റെ ഏക വരുമാനം സതിയമ്മയ്ക്ക് ലഭിക്കുന്ന 8,000 രൂപയായിരുന്നു.
advertisement
തടിപ്പണിക്കാരനായിരുന്ന ഭർത്താവ് രാധാകൃഷ്ണന്
ഇപ്പോൾ ജോലിക്കു പോകാൻ കഴിയാത്ത് സ്ഥിതിയാണ്.
അതേസമയം, കുടുംബശ്രീയിൽ നിന്നാണു സതിയമ്മയെ ജോലിക്കെടുത്തതെന്നും ഇവരുടെ ഊഴം കഴിഞ്ഞതിനാലാണു പിരിച്ചുവിട്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബിജിമോൾ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.
വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണു സതിയമ്മ സ്വീപ്പറായി ജോലിക്കുകയറിയത്. 4 വർഷത്തിനു ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്ക് സ്വീപ്പറായി എത്തി. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലാണ് മൃഗാശുപത്രി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 22, 2023 8:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻ ചാണ്ടിയേപ്പറ്റി നല്ലതു പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കി; ഊഴം കഴിഞ്ഞെന്ന് വിശദീകരണം